Donnerstag, 30. August 2012

What is death?


എന്താണ് മരണം?

മനുഷ്യന്റ്റെ ആരംഭം മുതല് ഇന്നുവരെ മനുഷ്യനെ മരണം പോലെ ഈ ലോകത്തില് ഭയപ്പെടുത്തുന്ന മറ്റൊരു സംഗതിയില്ല.  ആദിമമനുഷ്യന്റെ പാപത്തിലാണ് മരണം ആരംഭിക്കുന്നത് എന്നതിനാല് അതിന് ബൈബിളില് പോലും പലപ്പോളും ഒരു ഭയപ്പെടുത്തുന്ന മുഖംമൂടിയുണ്ട് എന്ന് പറയാതെവയ്യ.
 വേദപുസ്തകത്തില് ഈ മരണഭയം നമുക്ക് പലയിടങ്ങളിലും അതിന്റെ തീവ്രതയില് വായിച്ചെടുക്കാന് പറ്റും. സങ്കീറ്ത്തകന് വിലപിക്കുന്നു....സങ്കി..55.4..5   4 എന്റെ ഹൃദയം എന്റെ ഉള്ളില് വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെമേല്വീണിരിക്കുന്നു. 5 ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.
  ഇത് അനേകരുടെയും മരണത്തോടുളള പ്രതികരണത്തിന്റെ ഒരു ധ്വനിയാണ്. ഈയോബിന്റെ സ്നേഹിതറ് ബില്ദാദ് മരണത്തെ വിശേഷിപ്പിക്കുന്നത് ഘോരരാജാവ് “king of terrors” (Job 18:14) എന്നാണ്. അതുകൊണ്ട് എബ്രായാ ലേഖന്  യേശുവിന്റെ മരണം നമ്മെ വിമോചിപ്പിച്ചത് ഈ മരണഭീതിയില് നിന്നാണെന്ന് ഓറ്മ്മിപ്പിക്കുന്നു  14 മക്കള്ജഡരക്തങ്ങളോടു കൂടിയവര്ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ
 15 തന്റെ മരണത്താല്നീക്കി ജീവപര്യന്തം മരണ ഭീതിയാല്   അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. (Heb. 2:14,15).


Death

 മരണമെന്നത് പുതിയ നിയമത്തിലെ ഒരു പ്രധാന പ്രമേയമാണ്. മരണമെന്ന പദം പൊതുവായി 250 തവണ ആവറ്ത്തിക്കുന്നുണ്ട്. സന്ദറ്ഭാനുസരണം ആ പദത്തിന്റെ സന്ദേശത്തിന് മാറ്റങ്ങളുണ്ടെങ്കിലും, മരണമെന്നതിലെ അടിസ്ഥാന സൂചന വേറ്പാട് എന്നതാണ്, മറിച്ച് നാശം എന്നതല്ല.

ഭൌതീകമരണം

മനുഷ്യന്റെ ശരീരത്തില്നിന്ന് മനുഷ്യാത്മാവ് ( അവന്റെ പ്രാണനും) വേറ്പിരിയുന്ന പ്രക്രീയയെയാണ് വേദപുസ്തകം മരണമെന്ന് വിളിക്കുന്നത്. (ഉല്പ 35:18; ലൂക്കാ. 16:22 ; ഫിലോ. 1:23; യാക്കോ. 2:26). ഭൌതീകമരണത്തെ തിരുവെഴുത്തുകളില് വ്യത്യസ്ഥമായ വിധത്തില് വിവരിക്കുന്നുണ്ട്. 1).  പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും (സഭാ പ്ര. 12.7). 2) നീ അവയുടെ ശ്വാസം എടുക്കുമ്പോള്അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു; സങ്കി 104:29 (3.) മരണമെന്നത് കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോകലും (2Co 5:1) കൂടാരം പൊളിഞ്ഞുപോകലുമാണ് (2Pe 1:13, 14)  (4.)  അതുപോലെ അത് ഉരിയപ്പെടലും ( 2Co 5:3,4)  (5.) "നിദ്രപ്രാപിക്കലും "  Ps 76:5 Jer 51:39 Ac 13:36 2Pe 3:9 ആണ്. (6.) " മടങ്ങിവരാതവണ്ണം പോക" ല്( Job 10:21), അവസാനം ( " യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ;")  (Ps 39:4) "വിട്ടുപിരിയല്" ( Php 1:23)എന്നെല്ലാം ഉപയോഗിച്ചിരിക്കുന്നു. മരണമെന്നത് പാപത്തിന്റ്റെ ഫലമാണ് (റോമ 12.2). അതുകൊണ്ട് ഇത് ഒരിക്കല്  Heb 9:27 സാറ് വ്വറ്ക്കും   Ge 3:19 (റോമ 12.2) ശംബളമായി (റോമ 6.23) ലഭിക്കുന്നു.
വേറ്പിരിയല്
ബൈബിള്ഭാഷ്യത്തില് ആത്മാവ് വേറ്പിരിയുമ്പോള് മരണവും ആത്മാവ് മടങ്ങിവരുമ്പോള് പുനറ്ജീവനും അഥവാ ഉയറ്പ്പും സംഭവിക്കുന്നു.  (എന്നാല് അവന് അവളുടെ കൈക്കു പിടിച്ചു; ബാലേ, എഴുന്നേല്ക്കുക എന്ന് പറഞ്ഞു. അവളുടെ ആത്മാവ് മടങ്ങിവന്നു, അവള് ഉടനെ എഴുന്നേറ്റു....(ലൂക്കോസ് 8: 54, 55) മരണത്തില് ശരീരം പൊടിയിലേക്ക് തിരിയുകയും, ആത്മാവ് ദൈവത്തിങ്കലേക്ക് മടങ്ങിപോവുകയും ചെയ്യും(സഭാ. 12:6-7). അതുകൊണ്ട് പുതിയ നിയമത്തില് ഒരുവന്റെ ആന്തരീക ഭൌതീക സത്തകളെ വേറ്തിരിച്ചുകൊണ്ട് ആന്തരീകമനുഷ്യനെന്നും ഭൌതീകമനുഷ്യനെന്നും വിളിക്കുന്നുണ്ട്. (Rom. 7:22 , Eph. 3:16).  തന്നലുളള ആന്തര--ഭൌതീകളെക്കുറിച്ച് പരിശുദ്ധനായ പൌലോസ് ശ്ലീഹാ പറയുന്നത് കേള്ക്കുക 16 അതുകൊണ്ടു ഞങ്ങള്അധൈര്യ്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യന്ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവന്നാള്ക്കുനാള്പുതുക്കം പ്രാപിക്കുന്നു (2 Cor. 4:16).  തന്റ്റെ ശരീരം നാള്ക്കുനാള് ക്ഷയിക്കുമ്പോഴും തന്റ്റെ ആത്മാവ് അനുദിനം അഭിവൃദ്ധി പ്രാപിക്കുന്നു എന്നാണ് സൂചന. ഒരുവന്റ്റെ യഥാറ്ത്ഥ സത്ത (his true self or "I-ness) ശരീരമല്ല, മറച്ച് ആത്മാവാണ് എന്ന ബൈബിള് സന്ദേശം ഇവിടെയും നമുക്കു ശ്രവിക്കാം.  അത്കൊണ്ട് തന്റ്റെ ശരീരമെന്നത് ആത്മാവ് വസിക്കുന്ന കൂടാരം അല്ലെങ്കില് മണ്പുരമാത്രമാണെന്നു (2Co 5:1, 14)  പറയാന് അദ്ദേഹം മടിക്കുന്നില്ല. ഫിലിപ്പ്യറ്ക്കെഴുതിയ ലേഖനത്തില് ശരീരത്തില് ആയിരിക്കുകയും ശരീരം വിട്ടു പിരിഞ്ഞ് ക്രിസ്തുവിനോടൊപ്പം ആയിക്കുകയും ചെയ്യുന്നതിനെ പറ്റിയും അതിലൊന്നിറ്റെ തിരഞ്ഞെടുപ്പിനെപറ്റിയും പറയുന്നു( Phil. 1:22-24) (choose between being "in" a body or "departing" from that body to be with Christ). പൌലോസ് ശ്ലീഹാ തന്റ്റെ ആസന്നമായ മരണത്തെ കാണുന്നത് തന്റ്റെ വേറ്പാടിനുളള സമയമായിട്ടാണ് (2 Tim. 4:6), അല്ലാതെ അവസാനമായിട്ടല്ല. പത്രോസ് ശ്ലീഹായും ഇതേവിധത്തില് സംസാരിക്കുന്നുണ്ട് (2 Peter 1:13-15). അങ്ങനെ ഭൌതീകശരീരത്തിന്റ്റെ തത്കാലജീവിതസവിശേഷതകളും ശാരീരകബലഹീനതകളെ അതിലംഘിക്കുന്ന ആത്മാവിന്റ്റെ അനശ്വരജീവിതകാലവും തമ്മില് തിരിച്ചറിയാനാകാതെ പോകുന്നതാണ് ഈ ഉപദേശഗ്രഹണത്തില് പലറ്ക്കും പ്രതിസന്ധി സ്രഷ്ടിക്കുന്നത്.

 

ആത്മീയ മരണം (Spiritual Death)

ആത്മീയ മരണമെന്നു പറയുന്നത് ദൈവത്തില് നിന്നും അന്യവത്കരിക്കപ്പെട്ട അവസ്ഥയാണ്. പാപം മനുഷ്യനെ ദൈവത്തില്നിന്നും വേറ്പെടുത്തുന്നു(Isa. 59:1-2). സൃഷ്ടാവില്നിന്നും അന്യവത്കരിക്കപ്പട്ടിരിക്കുന്ന അവസ്ഥയെ ആലങ്കാരികമായി മരണമായിട്ടാണ് കണക്കാക്കുന്നത്. ദൈവത്തോട് അനുസരണക്കേട് കാണിച്ച ആദവും ഹവ്വയും ആ നാളില് മരിച്ചെന്നു  (Gen. 2:17; cf. 3:8,23) പറയുമ്പോള് അറ്ത്ഥമാക്കുന്നത് ഇതിനെയാണ്.. യേശു തന്റ്റെ മരണത്താല് തന്റ്റെ പിന്ഗാമികള്ക്കായി പാപത്തിന്റെ മുളളു നീക്കി (  1Co 15:55-57). പാപത്തിന്റെ വഴി തിരഞ്ഞെടുക്കുകയും അതിക്രമം പ്രവറ്ത്തിക്കുകയും ചെയ്യുന്നവറ് പാപത്തിന്റെ അധികാരത്തിന് വില്ക്കപ്പെട്ട് ആത്മീയ മരണം സംഭവിക്കും (Ro 8:6 Eph 2:1,3 Col 2:13 ). എഫേസോസിലെ വിശുദ്ധറ് ക്രിസ്തുവിങ്കലേക്ക് തിരിയുന്നതിനുമുമ്പ് അവറ് ആത്മീകമായി മരിച്ചവരായിരുന്നുവെന്നും(Eph. 2:1),  ക്രിസ്തുവിനു ദൂരസ്ഥരായിരുന്നെന്നും (2:12-13) പൌലോസ് ശ്ലീഹാ ഓറ്മ്മിപ്പിക്കുന്നു.കൂടാതെ കാമുകിയായവള് ജീവിച്ചിരിക്കെ തന്നെ ചത്തവള് ആണെന്നും (1 Tim. 5:6) അദ്ദേഹം പറയുന്നുണ്ട്. സറ്ദ്ദീസിലെ സഭക്ക് എഴുതുമ്പോള് ക്രിസ്തു പറയുന്നത്, നിനക്ക് ജീവനുളളവന് എന്ന് പേരുണ്ട്, എങ്കിലും നീ മരിച്ചവനാകുന്നു (Rev. 3:1) എന്നാണ്. ഇതെല്ലാം അദ്ധ്യാത്മീക മരണത്തെയാണ് സൂചിപ്പിക്കുന്നത്.

രണ്ടാം മരണം (The “Second Death”)

തിന്മ പ്രവറ്ത്തിക്കുന്നവറ് നിത്യ ഓഹരിയായി ലഭിക്കുന്നത് യാതനനിറഞ്ഞ നരകാനുഭവമെന്ന രണ്ടാം മരണമാണ് (Re 2:11, Re 21:8) . ഇതിനെ രണ്ടാമത്തെതെന്ന് വിശേഷിപ്പിക്കുവാന് കാരണം സ്വഭാവികമായ ഭൌതീകമരണത്തെ സൂചിപ്പിക്കാനാണ്.  രണ്ടാം മരണമെന്നത് ദൈവത്തിനിന്നും നിത്യവും അന്തിമവുമായ വേറ്പെടലിനെയാണ്. ഈ പ്രയോഗം നാലു തവണ വെളിപ്പാടു പുസ്തകത്തില് കാണുന്നുണ്ട് ( 2:11; 20:6,14; 21:8). J.H. തായ എന്ന പണ്ഡിത രണ്ടാം മരണത്തെ നിവ്വചിച്ചിരിക്കുന്നത് മൃതനായ ദുഷ്ട നരകത്തിലനുഭവിക്കുന്ന ദുരിതപൂരിതമായ അവസ്ഥയെന്നാണ്(Greek-English Lexicon of the New Testament, Edinburgh: T.&T. Clark, 1958, p. 283).
ത്താവിനിന്നുളള നിത്യവും നിണ്ണായകവുമായ വേപാടായതിനാ ഇതു മരണം തന്നെയാണ്(Mt. 7:23; 25:41; 2 Thes. 1:9). ഈ അവസ്ഥ ഭൌതീകമരണത്തെ പിതുടന്നു വരുന്നതുകൊണ്ട് ഇതിനെ രണ്ടാം മരണമെന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു.






Keine Kommentare:

Our Horizon

Our Horizon
miles to go before I sleep