Donnerstag, 30. August 2012

Where Does the Soul Go After Death? (Paradise or Soul Sleep)?


ആത്മാവു് ഉറങ്ങുന്നോ അതോ വിശ്രമിക്കുന്നോ?

ഇന്ന് ക്രൈസ്തവലോകത്തെ തമ്മില് ഭിന്നിപ്പിക്കുന്ന പ്രധാന ചോദ്യങ്ങളില് ഒന്ന് മരണശേഷമുളള ആത്മാവിന്റ്റെ അവസ്ഥയെ സംബന്ധിച്ചുളളതാണ്. മരണശേഷം ആത്മാവ് എവിടെ പോകുന്നു... അന്ത്യനാളിലെ പൊതുവായ പുനരുദ്ധാനദിനം വരെ ശരീരത്തോടൊപ്പം ആത്മാവും ഉറങ്ങുകയാണോ... അതോ ക്രിസ്തുവില് നിദ്രിതരുടെ ആത്മാക്കള് ക്രിസ്തുവിനോടൊപ്പം പറുദീസയിലും തിന്മ ചെയ്തവരുടെ ആത്മാക്കള് യാതനാസ്ഥലത്തും കഴിയുകയോണോ... സെവന്ത് ഡേ അഡ്വന്റ്റിസ്റ്റ്, യഹോവാ സാക്ഷികള്,  പെന്തകോസ്തുകാറ് തുടങ്ങിയ വിഭാഗങ്ങള് ആത്മാവും ശരീരത്തോടൊപ്പം ഉറങ്ങുകയാണ് എന്ന് പഠിപ്പിക്കുന്നു. ഓറ്ത്തഡോക്സ്, കത്തോലിക്കാ, പ്രമുഖ പ്രൊട്ടസ്റ്റന്റ്റ് സഭകള് എന്നിവറ് പഠിപ്പിക്കുന്നത് മരണസമയത്ത് ആത്മാവ് ശരീരത്തെ വിട്ടു പിരിയുന്നു എന്നാണ്.
ആത്മാവ് ഉറക്കമാണ് എന്ന് പഠിപ്പിക്കുന്നവറ് ഊന്നി പറയുന്ന രണ്ടു കാര്യങ്ങള് ഇവയാണ്. ഒന്ന്, മരണത്തില്  ആത്മാവ് ശരീരത്തെ വിട്ടു പിരിയുന്നില്ല, മറച്ച് ആത്മാവും ശരീരവും കറ്ത്താവിന്റ്റെ രണ്ടാമത്തെ വരവു വരെ ഉറക്കത്തിലാണ്. രണ്ട്, ഈ ഉറക്കത്തിന്റ്റേതായ അവസ്ഥയില് ആത്മാവ് പൂറ്ണ്ണമായും അബോധാവസ്ഥയിലാണ്. ഈ വാദം ഉറപ്പിക്കുന്നതിന് മരണത്തെ ഉറക്കമെന്ന് ബൈബിളില് സൂചിപ്പിക്കുന്ന ഭാഗങ്ങളും അന്ത്യനാളില് ശരീരത്തിന്റ്റെ ഉയറ്പ്പിനെ കുറിക്കുന്ന വേദപരാമറ്ശ്ശങ്ങളും ഉപയോഗിക്കുന്നു.
മരണത്തെ ഉറക്കമായി വിശേഷിപ്പിക്കുന്ന 50 ല് പരം വേദഭാഗങ്ങള് പഴയനിയമത്തിലും, 18 ഭാഗങ്ങള്  പുതിയനിയമത്തിലുമുണ്ട്.
ആത്മാവിന്റ്റെ അബോധമായ ഉറക്കത്തെ പഠിപ്പിക്കുന്നതെന്ന് വിശദീകരിക്കപ്പെടുന്ന വേദഭാഗങ്ങള്
സങ്കീ. 6:5,  മരണത്തില്നിന്നെക്കുറിച്ചു ഓര്മ്മയില്ലല്ലോ; പാതാളത്തില്ആര്നിനക്കു സ്തോത്രം ചെയ്യും?

 Ecclesiastes 9:5, 10,
4 ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തില്ഉള്ളവന്നൊക്കെയും പ്രത്യാശയുണ്ടു; ചത്ത സിംഹത്തെക്കാള്ജീവനുള്ള നായ് നല്ലതല്ലോ.
 5 ജീവിച്ചിരിക്കുന്നവര്തങ്ങള്മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാല്അവര്ക്കും ഒരു പ്രതിഫലവും ഇല്ല; അവരെ ഔര്മ്മ വിട്ടുപോകുന്നുവല്ലോ.

9 സൂര്യന്നു കീഴെ അവന്നിനക്കു നല്കിയിരിക്കുന്ന മായയായുള്ള ആയുഷ്കാലത്തൊക്കെയും നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടെ മായയായുള്ള നിന്റെ ആയുഷ്കാലമെല്ലാം സുഖിച്ചുകൊള്; അതല്ലോ ആയുസ്സിലും സൂര്യന്റെ കീഴില്നീ ചെയ്യുന്ന പ്രയത്നത്തിലും നിനക്കുള്ള ഔഹരി.
 10 ചെയ്വാന്നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തില്പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.

ഈ ഭാഗങ്ങള് ശരീരത്തിന്റ്റെ ഉറക്കത്തെയേ സൂചിപ്പിക്കുന്നുളളുവെന്നും ഭൌതീക ദൃഷ്ട്യമനുഷ്യനു തോന്നുന്ന അഭിപ്രായങ്ങള് മാത്രമാണെന്നും അത് വേദപുസ്തകം മരണാനന്തരാവസ്ഥയെ പഠിപ്പിക്കുന്ന ഉപദേശസാരമല്ലെന്നും പുരാതന സഭകള് പറയുമ്പോള്, ഇത് ശരീരത്തിന്റ്റെ മാത്രമല്ല ആത്മാവിന്റ്റെയും ഉറക്കത്തെ സൂചിപ്പിക്കുന്നുവെന്ന് ആധുനീക സഭാകള് ഉറപ്പിച്ചു പറയുന്നു. സങ്കീ 6:5 ലും സഭാപ്ര. 9 ലും,  പാതാളം എന്നതിന് എബ്രായ ഭാഷയിലുളള sheol എന്ന വാക്കിന്റ്റെ അറ്ത്ഥത്തെ പറ്റി വിവരിക്കുമ്പോള് വേദശാസ്ത്ര പണ്ഡിതനായ R. Laird Harris എഴുതുന്നത് നോക്കുക,
If this interpretation of sheol is correct [that it means “grave” where the body is placed], its usage does not give us a picture of the state of the dead in gloom, darkness, chaos, or silence, unremembered, unable to praise God, knowing nothing. Such a view verges on unscriptural soul sleep. Rather, this view gives us a picture of a typical Palestinian tomb, dark, dusty, with mingled bones and where "this poor lisping stammering tongue lies silent in the grave." All the souls of men do not go to one place. But all people go to the grave. As to the destiny of the souls of men in the intermediate state, the OT says little. Actually the NT says little too, but what it says is decisive... (R. L. Harris, Theological Wordbook of the Old Testament, Vol. 2 (Chicago: The Moody Bible Institute, 1980) 893.)
 
ഈ വേദഭാഗങ്ങള് മരണാനന്തരമുളള ആത്മാവിന്റ്റെ അവസ്ഥയെ സുവ്യക്തമായി വിശദീകരിക്കുവാനാവത്തതും പഴയനിയമത്തിലെ മറ്റു ഭാഗങ്ങളിലെയും പുതിയ നിയമത്തിലെയും ചിന്താധാരയില്നിന്നും മാറി നില്ക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ഈ വേദഭാഗങ്ങളെ വ്യത്യസ്തമായ വിധങ്ങളില് വിവിധകാലങ്ങളില് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
വേദവ്യാഖ്യനത്തിനുളള പ്രമാണങ്ങളെ (1. അവ്യക്തമായ വേദഭാഗങ്ങള് അതേ വിഷയം പരാമറ്ശ്ശിക്കുന്ന സുവ്യക്തമായ മറ്റു വേദഭാഗങ്ങളോട് ചേറ്ത്തേ വ്യാഖ്യാനിക്കാവൂ. 2. പഴയനിയമത്തെ പുതിയനിയമം ഉപയോഗിച്ചേ വ്യാഖ്യാനിക്കാവൂ. കാരണം പുതിയനിയമം പഴയനിയമത്തിന്റ്റെ പൂറ്ത്തീകരണവും പാരമ്യവുമാണ്.) ഈ വിഷയത്തിലും പാലിച്ചേ മതിയാവു.
ആത്മാവ് ശരീരത്തെ വിട്ടു പിരിയുന്നില്ല, മറിച്ച് ശരീരത്തോടൊപ്പം ഉറങ്ങുന്നു വെന്ന് വ്യാഖ്യാനിക്കുമ്പോള്, അതേ പുസ്തകത്തില് തന്നെ സുവ്യക്തമായി പറയുന്നത് നോക്കുക. സഭാ പ്ര. 12:7  7 പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.

തിരുവചനം പഠിപ്പിക്കുന്നത് മരണത്തില് ആത്മാവ് ശരീരത്തെ വേറ്പിരിയുന്നുവെന്ന് തന്നെയാണ്. ഒരു വിശ്വാസിക്ക് അപ്പോള് തന്റ്റെ ആത്മാവിനെ ദൈവസമക്ഷം ഏല്പ്പിക്കുവാനുമാവുമെന്ന് പുതിയ നിയമം പഠിപ്പിക്കുന്നു. യേശു തന്റ്റെ മരണസമയത്ത് പ്രാറ്ത്ഥിക്കുന്നതും തുടറ്ന്നുളള വിവരണവും നോക്കുക. ലൂക്കോസ് 23. 46 യേശു അത്യുച്ചത്തില്പിതാവേ, ഞാന്എന്റെ ആത്മാവിനെ തൃക്കയ്യില്ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.
മത്തായി 27. 50 യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
യേശുവിന്റ്റെ ആത്മാവ് മരണത്തില് ശരീരത്തില് തന്നെ മറഞ്ഞിരിക്കുകയല്ല, മറിച്ച് പിതാവിന്റ്റെ കരങ്ങളില് ഭരമേല്പ്പിക്കുയാണ് ചെയ്തത്. ക്രൈസ്തവസഭയിലെ ആദ്യസഹദാ ആയ സ്തേഫാനോസിന്റ്റെ മരണം വിവരിക്കുന്നത് നോക്കുക Acts 7:59-60  59 കര്ത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയില്അവര്അവനെ കല്ലെറിഞ്ഞു.60 അവനോ മുട്ടുകുത്തികര്ത്താവേ, അവര്ക്കും പാപം നിറുത്തരുതേ എന്നു ഉച്ചത്തില്നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവന്നിദ്രപ്രാപിച്ചു.അതില് നിന്നും ആത്മാവും ശരീരവും മരണശേഷമൊരുമിച്ചല്ല എന്നത് സുവ്യക്തമാണ്. ഇവ കൂടാതെ പഴയനിയമത്തിലും പുതിയ നിയമത്തിലും ആത്മാവ് ശരീരത്തില് നിന്ന് വേറ്പിരിയുന്നു വ്യക്തമാക്കുന്ന ഒട്ടു വളരെ വേദഭാഗങ്ങള് ഉണ്ട്. ഉദാഹരണമായി, വിധവായുടെ മകനെ ഏലിയാവ് ഉയറ്പ്പിക്കുന്ന വേദഭാഗം നോക്കുക. (1.രാജാ 17.21-22) 21 പിന്നെ അവന്കുട്ടിയുടെ മേല്മൂന്നുപ്രാവശ്യം കവിണ്ണുകിടന്നുഎന്റെ ദൈവമായ യഹോവേ, കുട്ടിയുടെ പ്രാണന്അവനില്മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാര്ത്ഥിച്ചു. 22 യഹോവ ഏലീയാവിന്റെ പ്രാര്ത്ഥന കേട്ടു; കുട്ടിയുടെ പ്രാണന്അവനില്മടങ്ങിവന്നു അവന്ജീവിച്ചു.

ഇവിടെ മടങ്ങി വന്നു വെന്നു പറയുമ്പോള് തന്നെ ആത്മാവ് ശരീരത്തെ വിട്ടു പിരിഞ്ഞിരുന്നെന്നും, അത് വീണ്ടും തിരിച്ചു വന്നപ്പോഴാണ് കുട്ടി ജീവന് പ്രാപിച്ചത് എന്നതും സംശയമറ്റകാര്യമാണ്. യേശു യായീറോസിന്റ്റെ മകളെ ഉയറ്പ്പിക്കുന്ന വേദഭാഗം നോക്കുക. (ലൂ ക്കോ 8:53-55) 53 അവരോ അവള്മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു.
 54 എന്നാല്അവന്അവളുടെ കൈകൂ പിടിച്ചു; ബാലേ, എഴുന്നേല്ക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു. 55 അവളുടെ ആത്മാവു മടങ്ങിവന്നു, അവള്ഉടനെ എഴുന്നേറ്റു; അവള്ക്കു ഭക്ഷണം കൊടുപ്പാന്അവന്കല്പിച്ചു. 56 അവളുടെ അമ്മയപ്പന്മാര്വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവന്അവരോടു കല്പിച്ചു.(ലൂക്കോസ് 8:53-55). ഇവിടെയും ആത്മാവ് മടങ്ങിവന്നപ്പോഴാണ് മരിച്ചകുട്ടി ജീവന് പ്രാപിച്ചത് എന്ന് വ്യക്തമായി എഴുതിയിരിക്കുന്നു. മശിഹായുടെ മടങ്ങിവരവില് മരിച്ചവരുടെ ശരീരങ്ങളിലേക്ക് ആത്മാക്കളെ മടക്കി അയക്കുകയും അങ്ങനെ സകലരും ശരീരത്തോടെ അന്ത്യദിനത്തില് ന്യായവിധിക്കായി ഉയറ്ത്തെഴുന്നേല്ക്കുകയും ചെയ്യും.

അടുത്ത പ്രശ്നം മരണശേഷം വിശ്വസിയുടെയും അവിശ്വാസിയുടെയും ആത്മാവ് പോകുന്നത് ഒരിടത്തേക്കാണ് എന്ന പഠിപ്പിക്കലാണ്. അവിശ്വാസികളുടെ ആത്മാക്കള് പോകുന്നത് യാതനാസ്ഥലത്തേക്കാണ്. പത്രോസ് ശ്ലീഹാ എഴുതുന്നു. 2 പത്രോസ് 4 ല്  പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാന്ഏല്പിക്കയും...............9 കര്ത്താവു ഭക്തന്മാരെ പരീക്ഷയില്നിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാല്മലിന മോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കര്ത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നേ, 10 ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ.
 ലൂക്കോസ് 16:19-31 ല് വിവരിക്കുന്ന ധനികന്റ്റെയും ലാസറിന്റ്റെയും ഈ മുകളിലെ വേദഭാഗത്തെ അതിന്റ്റെ പൂറ്ണ്ണതയില് വിവരിക്കുന്നുണ്ട്.

22 ദരിദ്രന്മരിച്ചപ്പോള്ദൂതന്മാര്അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.
 23 ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തില്യാതന അനുഭവിക്കുമ്പോള്മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയില്ലാസരിനെയും കണ്ടു
 24 അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസര്വിരലിന്റെ അറ്റം വെള്ളത്തില്മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാന് ജ്വാലയില്കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
 25 അബ്രാഹാംമകനേ, നിന്റെ ആയുസ്സില്നീ നന്മയും ലാസര്അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഔര്ക്ക; ഇപ്പോള്അവന്ഇവിടെ ആശ്വസിക്കുന്നുനീയോ വേദന അനുഭവിക്കുന്നു.
 26 അത്രയുമല്ല ഞങ്ങള്ക്കും നിങ്ങള്ക്കും നടുവെ വലിയോരു പിളര്പ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കല്കടന്നുവരുവാന്ഇച്ഛിക്കുന്നവര്ക്കും കഴിവില്ല; അവിടെ നിന്നു ഞങ്ങളുടെ അടുക്കല്കടന്നു വരുവാന്ഇച്ഛിക്കുന്നവര്ക്കും കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കല്കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു.
 27 അതിന്നു അവന്എന്നാല്പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടില്അയക്കേണമെന്നു ഞാന്അപേക്ഷിക്കുന്നു;
 28 എനിക്കു അഞ്ചു സഹോദരന്മാര്ഉണ്ടു; അവരും യാതനാസ്ഥലത്തു വരാതിരിപ്പാന്അവന്അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു.
 29 അബ്രാഹാം അവനോടുഅവര്ക്കും മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്കു അവര്കേള്ക്കട്ടെ എന്നു പറഞ്ഞു.
 30 അതിന്നു അവന്അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരില്നിന്നു ഒരുത്തന്എഴുന്നേറ്റു അവരുടെ അടുക്കല്ചെന്നു എങ്കില്അവര്മാനസാന്തരപ്പെടും എന്നു പറഞ്ഞു.
 31 അവന്അവനോടുഅവര്മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേള്ക്കാഞ്ഞാല്മരിച്ചവരില്നിന്നു ഒരുത്തന്എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.

ഇവിടെ ധനികനും മരിച്ച് അടക്കപ്പെട്ടു വെന്നു പറയുന്നതിനാല്, ഏതോ ഒരു കല്ലറയില് അദ്ദേഹത്തിന്റ്റെ ശരീരം ഉറങ്ങുമ്പോള് ആത്മാവ് പാതാളത്തില് യാതന അനുഭവിക്കുകയാണ് എന്നാണല്ലോ. ഇത് 2 പത്രോസ് 2 ല് പറയുമ്പോലെ അന്ത്യന്യായവിധിക്കുമുമ്പായുളള യാതനകള് തന്നെയാണ്. അനീതി പ്രവറ്ത്തിക്കുന്നവരുടെ ആത്മാക്കള് അന്ത്യന്യായവിധിവരെയും തടങ്കലില് വേതനയോടെ ന്യായവിധിക്കായി കാത്തുകഴിയുമെന്ന് സുവ്യക്തമാണ്.
ബൈബിള് പഠിപ്പിക്കുന്നത് വിശ്വാസികളുടെ ആത്മാക്കള് മരണാനന്തരം ക്രിസ്തുവിനോടൊപ്പം പറുദീസയിലായിരിക്കുമെന്നാണ്.
പരിശുദ്ധനായ പൌലോസ് ശ്ലീഹാ കോരിന്ത്യറ്ക്കെഴുതുന്ന രണ്ടാം ലേഖനത്തില് ഈ സൌഭാഗ്യകരമായ നിമിഷങ്ങളെക്കുറിച്ച് വിവരിക്കുന്നത് നോക്കുക.
6 ആകയാല്ഞങ്ങള്എല്ലായ്പോഴും ധൈര്യ്യപ്പെട്ടും ശരീരത്തില്വസിക്കുമ്പോള്ഒക്കെയും കര്ത്താവിനോടു അകന്നു പരദേശികള്ആയിരിക്കുന്നു എന്നു അറിയുന്നു.
 7 കാഴ്ചയാല്അല്ല വിശ്വാസത്താലത്രേ ഞങ്ങള്നടക്കുന്നതു.
 8 ഇങ്ങനെ ഞങ്ങള്ധൈര്യ്യപ്പെട്ടു ശരീരം വിട്ടു കര്ത്താവിനോടുകൂടെ വസിപ്പാന്അധികം ഇഷ്ടപ്പെടുന്നു.
 9 അതുകൊണ്ടു ശരീരത്തില്വസിച്ചാലും ശരീരം വിട്ടാലും ഞങ്ങള്അവനെ പ്രസാദിപ്പിക്കുന്നവര്ആകുവാന്അഭിമാനിക്കുന്നു.
 (2 കോരി 5:6-8). ഇവിടെ പൌലോസ്ശ്ലീഹായും തന്റ്റെ സഖാക്കളും ശരീരം വിട്ട് ക്രിസ്തുവിനോട് കൂടെ വസിപ്പാന് ആഗ്രഹിക്കുന്നുവെന്നു പറയുമ്പോള് അറ്ത്ഥമാക്കുന്നത് എന്താണ്. അന്ത്യന്യായവിധിക്കുശേഷം ശരീരം വിട്ട് കറ്ത്താവിനോട് കൂടെ സ്വറ്ഗ്ഗത്തിലായിരിപ്പാനുളള സാദ്ധ്യതയെക്കുറിച്ചാണോ...അന്ത്യന്യായവിധിക്കു ശേഷം ക്രിസ്തുവിനുളള ഭക്തന്മാരായിരിക്കുന്ന അവസ്ഥ ശരീരം വിട്ടുളള അവസ്ഥയല്ല, മറിച്ച് ഉയറ്ത്തെഴുന്നേല്ക്കപ്പെട്ട ശരീരത്തോടു കൂടെയുളള കാലമാണത്. ശരീരം വിട്ട് കറ്ത്താവിനോട് കൂടെ ആയിരിക്കുക എന്നാല്, വിശ്വാസിയുടെ ശരീരത്തില് നിന്നും ആത്മാവ് വേറ്പെടുമ്പോള് അത് ക്രിസ്തുവില് ഒരു പുതിയ ഭവനം കണ്ടെത്തുന്നു. (ആത്മാവ് ഉറങ്ങുന്നുവെന്ന വാദത്തെയും ഈ വേദഭാഗം പൂറ്ണ്ണമായും നിരാകരിക്കുന്നുവെന്നും നോക്കുക).  പരിശുദ്ധനായ പത്രോസ് ശ്ലീഹായും തന്റ്റെ ശരീരമാകുന്ന മണ്കൂടാരം വിട്ട് ക്രിസ്തുവിങ്കലേക്കു പറക്കുവാന് വെമ്പല് കൊളളുന്നത് നാം വായിക്കുന്നത് നോക്കുക. (2. പത്രോസ് 1. 1314)  13 നമ്മുടെ കര്ത്താവായ യേശുക്രിസ്തു എനിക്കു അറിവു തന്നതുപോലെ എന്റെ കൂടാരം പൊളിഞ്ഞുപോകുവാന്അടുത്തിരിക്കുന്നു എന്നു അറിഞ്ഞിരിക്കയാല്
 14 ഞാന് കൂടാരത്തില്ഇരിക്കുന്നേടത്തോളം നിങ്ങളെ ഔര്പ്പിച്ചുണര്ത്തുക യുക്തം എന്നു വിചാരിക്കുന്നു  ഇതേ സന്ദേശം മറ്റൊരുവിധത്തില് പരിശുദ്ധനായ പൌലോസ് ശ്ലീഹാ ഫിലിപ്പിയറ്ക്കെഴുതിയ ലേഖനത്തില് ആവറ്ത്തിന്നത് നോക്കുക. (ഫിലി. 1. 23-24) 21 എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു.
 22 എന്നാല്ജഡത്തില്ജീവിക്കുന്നതിനാല്എന്റെ വേലെക്കു ഫലം വരുമെങ്കില്ഏതുതിരഞ്ഞെടുക്കേണ്ടു എന്നു ഞാന്അറിയുന്നില്ല.
 23 ഇവ രണ്ടിനാലും ഞാന്ഞെരുങ്ങുന്നു; വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാന്എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ.
 24 എന്നാല്ഞാന്ജഡത്തില്ഇരിക്കുന്നതു നിങ്ങള്നിമിത്തം ഏറെ ആവശ്യം.
21 എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു.
 22 എന്നാല്ജഡത്തില്ജീവിക്കുന്നതിനാല്എന്റെ വേലെക്കു ഫലം വരുമെങ്കില്ഏതുതിരഞ്ഞെടുക്കേണ്ടു എന്നു ഞാന്അറിയുന്നില്ല.
 23 ഇവ രണ്ടിനാലും ഞാന്ഞെരുങ്ങുന്നു; വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാന്എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ.
 24 എന്നാല്ഞാന്ജഡത്തില്ഇരിക്കുന്നതു നിങ്ങള്നിമിത്തം ഏറെ ആവശ്യം.
 (ഫിലി 1:23-24). ഇവിടെ വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോടു കൂടെ ഇരിക്കുക എന്ന് മരണത്തെ നിറ് വ്വചിക്കുകയും അത് ഈ ഭൂമിയിലെ വാസത്തെക്കാള് അത്യുത്തമമാണെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. ഇത് മരിച്ചാലുടന് വിശ്വാസിയുടെ ആത്മാവ് ക്രിസ്തുവിനോട് ചേരുന്നതിനെയാണ് സൂചിപ്പിക്കുന്നത്.
ക്രിസ്തുവില് മരിച്ചവരുടെ ആത്മാക്കള് പോകുന്ന ഇടത്തെക്കുറിച്ച് ക്രിസ്തു തന്നോടുകൂടെ മരണശിക്ഷ അനുഭവിക്കുന്ന കളളനോട് പറയുന്നുണ്ട്. ലൂക്കോസ് 23. 42-43
42 പിന്നെ അവന്യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോള്എന്നെ ഔര്ത്തുകൊള്ളേണമേ എന്നു പറഞ്ഞു.
 43 യേശു അവനോടുഇന്നു നീ എന്നോടുകൂടെ പറുദീസയില്ഇരിക്കും എന്നു ഞാന്സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.
യേശു ശാരീരികമായി അന്ന് പറുദീസയിലായിരുന്നില്ല. മറിച്ച് അത് കുരിശില് നിന്നിറക്കുകയും മൂന്നാം ദിവസം വരെ കബറിലായിരിക്കുകയും ചെയ്തുവെന്ന് നമുക്കു കാണാം. എന്നാല് തന്റ്റെ ആത്മാവ് പിതാവിങ്കല് സമറ്പ്പിക്കപെടുകയും അത് പറുദീസപ്രാപിക്കുകയും ചെയ്തു. അതു തന്നെയാണ് നല്ലവനായ കളളനും സംഭവിച്ചത്.
യേശു തമ്പുരാന് താബോറ് മലയില് മറുരൂപപ്പെടുന്നതും, മോശയും ഏലിയാവുമായി തന്റ്റെ നിര്യാണത്തെക്കുറിച്ച് സംഭാഷിക്കുന്നതും ശ്രദ്ധിക്കുക. ലൂക്കോസ് 9. 2730  27 വാക്കുകളെ പറഞ്ഞിട്ടു ഏകദേശം എട്ടുനാള്കഴിഞ്ഞപ്പോള്അവന്പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാര്ത്ഥിപ്പാന്മലയില്കയറിപ്പോയി.
 28 അവന്പ്രാര്ത്ഥിക്കുമ്പോള്മുഖത്തിന്റെ ഭാവം മാറി, ഉടുപ്പു മിന്നുന്ന വെള്ളയായും തിര്ന്നു.
 29 രണ്ടു പുരുഷന്മാര്അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നേ.
 30 അവര്തേജസ്സില്പ്രത്യക്ഷരായി അവന്യെരൂശലേമില്പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു.
മോശ യേശു ജനിക്കുന്നതിനും 1500 വറ്ഷങ്ങള്ക്കുമുമ്പ് ബെത്പെയോരിന് എതിരെയുളള താഴ്വരയില് ദൈവത്താല് കബറടക്കപ്പെട്ടവനാണ് (ആവറ് 34:5-6).ഏലിയാവ് മരണം കൂടാതെ ഉടലോടെ സ്വറ്ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടവനാണ് (2 രാജാ 2:11). മരിക്കുകയും അടക്കപ്പെടുകയും ചെയ്തവനായ മോശ അന്ത്യനാളിലെ പുനരുദ്ധാനത്തിനും ഒരുപാട് മുമ്പ് യേശുവിനോട് ഒപ്പം നിന്ന് യേരുശലേമില് അനുഭവിപ്പാനുളള നിര്യണത്തെക്കുറിച്ച് സംസാരിക്കുന്നു. കാരണം ശാരിരക മരണം പ്രാപിച്ചാലും ആത്മാവ് സജീവമാണ്. (മരിച്ചവറ്ക്ക് വരുവാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുകൂടി അറിയുവാനും സംസാരിക്കാനുമാവും എന്നു കൂടി ഇവിടെ സൂചനയുണ്ട്).
നാം മുമ്പ് പരാമറ്ശിച്ച ധനികന്റ്റെയും ലാസറിന്റ്റെയും ഉപമയില് ലാസറ് മരിച്ചപ്പോള് അവനെ മാലാഖമാറ് അബ്രാഹാമിന്റ്റെ മടിയിലേക്ക് വഹിച്ചുകൊണ്ടുപോയി (ലൂക്കോസ് 16.22) എന്നും അവിടെ അവന് ആശ്വാസം കണ്ടെത്തിയെന്നും നാം വായിക്കുന്നു. ഇത് വിശ്വാസിക്ക് ഈ ലോകപ്രയാസങ്ങളില്നിന്നും മരണത്തിലൂടെ വിമോചനം പ്രാപിച്ച് ചെല്ലുമ്പോള് കിട്ടുന്ന ആശ്വാസസ്ഥാനമാണ്. വെളിപാടിന്റ്റെ പുസ്തകത്തില് ക്രൈസ്തവസഹദേന്മാരുടെ ആത്മാക്കള് സ്വറ്ഗ്ഗീയ അള്ത്താരക്കു കീഴിലായി അന്ത്യന്യായവിധിക്കുമുമ്പ് പ്രാറ്ത്ഥനയോടെ കഴിയുന്നത് കാണുക. (വെളി. 6.911)
9 അവന്അഞ്ചാം മുദ്ര പൊട്ടിച്ചപ്പോള്ദൈവവചനം നിമിത്തവും തങ്ങള്പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാന്യാഗപീഠത്തിങ്കീഴില്കണ്ടു;
 10 വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയില്വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവര്ഉറക്കെ നിലവിളിച്ചു.
 11 അപ്പോള്അവരില്ഔരോരുത്തന്നും വെള്ളനിലയങ്കി കൊടുത്തു; അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാര്ക്കേണം എന്നു അവര്ക്കും അരുളപ്പാടുണ്ടായി.

ഇവിടെ കറ്ത്താവിന്റെ രണ്ടാമത്തെ വരവു താമസിക്കുന്നതിലും അപ്പോഴുളള അന്ത്യന്യായവിധി ആസന്നമാകാത്തതിലും വിലപിക്കുന്ന ആത്മാക്കളെ നോക്കുക. മൃതരായ ആത്മാക്കളിവിടെ ദൈവത്തോട് പ്രാറ്ത്ഥിക്കുന്നു, അവറ്ക്ക് ഉത്തരം ലഭിക്കുകയും ചെയ്യുന്നു. ചുരുക്കത്തില് മൃതരായ ആത്മാക്കളില്, ക്രിസ്തുവില് മരിച്ച ശുദ്ധാത്മാക്കള്, പറുദീസായില് ദൈവസാമിപ്യത്തില് വിശ്രമിക്കുമ്പോള്, ദുഷ്ടാത്മക്കള് പാതാളത്തില് യാതന അനുഭവിക്കുന്നു. വിശുദ്ധന്മാരുടെ നന്മക്കും ദുഷ്ടന്മാരുടെ തിന്മക്കും തക്ക പ്രതിഫലം അവറ് പ്രാപിക്കുന്നത് ന്യായവിധിക്കു ശേഷമാണെങ്കിലും, അതിന്റെ ആദ്യാനുഭവങ്ങള് ഈ ഭൂമിയില് വച്ചുതന്നെ പലപ്പോഴും ആരംഭിക്കുകയും, മരണാനന്തരം അതു സുവ്യക്തമാവുകയും ചെയ്യുന്നു. അതുകൊണ്ട് പറുദീസയിലെയും, പാതാളത്തിലെയും ഈ അനുഭവങ്ങള് അവറ് നിത്യതയില് പ്രാപിക്കാനിരിക്കുന്നതിന്റെ മുന്നനുഭവങ്ങള് മാത്രമാണ്.



Keine Kommentare:

Our Horizon

Our Horizon
miles to go before I sleep