Donnerstag, 31. Oktober 2013

Mittwoch, 12. Dezember 2012

ഭജന്


ഭജൻ

ദൈവികദൂതർ പാടുന്നു സ്തുതി ഉന്നതത്തിൽ ഈശന്നായ്

ദൈവികചിത്തമുളള ജനത്താൽ പാരിനു ശാന്തി സമാധാനം

സകലജനത്തിനുമുണ്ടായോരാ സദ് വാർത്തയിതാ കേട്ടിടുവിൻ

പാരിൻ രക്ഷിതാവു പിറന്നു ദാവീദിൻറ്റെ പുരിയിലിതാ

ഗോശാലയിൽ ശീലകള് ചുറ്റിയ ശിശുവാണുന്നതനടയാളം

മാനസാന്തരഗീതം


മാനസാന്തരഗീതം

ഒരുക്കുവിൻ വീഥികള്, ഒരുക്കുവിൻ വീഥികള്
നാഥനാം കർത്തന്നായ് ഈ മരുഭൂമിയതിൽ

ഉയർന്നു നിൽക്കും കുന്നുകളൊക്കെയും താണുവന്നിടണം
വളഞ്ഞുപോയൊരാ നമ്മുടെ വഴികളെ നിവർത്തിയെടുത്തിടേണം
താണുകിടക്കുമീ താഴ് വരയെല്ലാം ഉയർന്നുവന്നിടണം

അഗ്നികൊണ്ടൂഴിയെ സ്നാനം കഴിപ്പിക്കും നീതിസൂര്യൻ വരുന്നു
പതിരുകളാകവേ പാറ്റിയകറ്റുന്ന പാവനറൂഹാ വരുന്നു
ഫലമൊന്നുമേകാത്ത പാഴ്മരമൊക്കയും നീക്കും ദിനം വരുന്നു.

അണലികുഞ്ഞുങ്ങളേ, ആസന്നശിക്ഷയിൽ തെറ്റിയൊഴിഞ്ഞിടുമോ?
അബ്രാഹാമിനു സന്തതിയേകുവാൻ അവനീശിലകളുംയോഗ്യമല്ലേ?
മരണനിഴലുകള് മാറുകയില്ലേ ഉന്നതമാം ഉദയെ?

അനുതപിക്കുവിൻ, തിന്മവിട്ടോടുവിൻ, സത്ഫലമേകിടുവിൻ
ആസന്നമായൊരാ സ്വർഗ്ഗീയരാജ്യത്തിൽ ആശയർപ്പിച്ചിടുവിൻ
സകലജനത്തിനും ദൈവികരക്ഷയിൻ പാതയൊരുക്കിടുവിൻ


Dienstag, 11. Dezember 2012

സ്തോത്രഗാനം


അലസതയരുതേയെൻ മനമേ
പാടുക യാഹിനു പുതിയ ഗാനം
വാനവും ഭൂമിയും സൃഷ്ടിചെയ്ത
വലിയ കരങ്ങളെ വാഴ്ത്തുക നീ..


ലൌകീക ദുർഗ്ഗം തകർന്നു പോകാം
സംഹാരി സിംഹങ്ങള് വിശന്നിരിക്കാം
ഭയക്കരുതെങ്കിലും അല്പവും നീ
മാറുകില്ലോർക്കുക അവൻ കൃപകള്...

സ്നേഹബന്ധങ്ങള് അകന്നുപോകാം
ആശിച്ചദീപങ്ങള് അണഞ്ഞുപോകാം
അസ്തമിക്കാത്തൊരാ നീതിസൂര്യൻ
അരികിലുണ്ടലയാതെ വഴി നടത്താൻ

ആകാശഭൂമികള് അഴിഞ്ഞുപോകാം
ആദിത്യനാകെ ഇരുണ്ടുപോകാം
അഴിയില്ല യാഹിൻ തിരുമൊഴികള്
അകലില്ല അത്ഭുതം അവൻ കൃപകള്

ആശ്രയിച്ചീടുവിൻ യാഹിൽ മാത്രം
അറിയുക ഇഹമോരു ദരിദ്രസത്രം
അണിയുക ഇവിടെയും സ്തോത്രവസ്ത്രം
ആലപിക്കുക നവസ്തുതി സഹസ്രം.

ദൈവികസ്നേഹത്താൽ നീ പിറന്നു
തൻ തിരുകൃപയിൽ പുലർന്നിടുന്നു
അനവരതസ്തുതി അവനു പാടും
തംമ്പുരുവാകുക നിൻറ്റെ ഭാഗ്യം.

Dienstag, 18. September 2012

The Veneration of St.Mary



കന്യക മറിയാമിനോടുളള വണക്കം

മോറ്ത്ത് മറിയാമിനെ നാം ആദരിക്കുന്നത് വേദപുസ്തകാധിഷ്ടിതമാണ്

Luke 1:48  48 അവന്തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതല്എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും. എന്ന് മോറ്ത്ത് മറിയാമിന്റെ നാവിലൂടെ പരിശുദ്ധ റൂഹാ സംസാരിക്കുന്നു. ദൂത പ്രമുഖനായ ഗബ്രീയേല് ദൈവസമക്ഷം എറ്റവും പ്രീയപ്പെട്ടവള് എന്നറ്ത്ഥത്തില് കൃപ നിറഞ്ഞവളേ “the Full of Grace” എന്നഭിസംബോധന ചെയ്യുന്നു.
Luke 1:28 28 ദൂതന്അവളുടെ അടുക്കല്അകത്തു ചെന്നു കൃപലഭിച്ചവളേ, നിനക്കു വന്ദനം; കര്ത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
അതു പോലെ പരിശുദ്ധാത്മാവ് ഏലിശുബായുടെ അധരങ്ങളിലൂടെ സംസാരിച്ചുകൊണ്ട് കന്യക മറിയാമിനെ ദൈവമാതാവെന്ന് ഉത്ഘോഷിക്കുന്നു.
Luke 1:43-44 43 എന്റെ കര്ത്താവിന്റെ മാതാവു എന്റെ അടുക്കല്വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി. 44 നിന്റെ വന്ദനസ്വരം എന്റെ ചെവിയില്വീണപ്പോള്പിള്ള എന്റെ ഗര്ഭത്തില്ആനന്ദം കൊണ്ടു തുള്ളി.

കന്യകമറിയാമിനെക്കുറിച്ചുളള പ്രവചനങ്ങള്
രാജ്ഞി
Psa 45:9  9 നിന്റെ സ്ത്രിരത്നങ്ങളുടെ കൂട്ടത്തില്രാജകുമാരികള്ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഔഫീര്തങ്കം അണിഞ്ഞു നിലക്കുന്നു.
സകല തലമുറകളുടെയും പ്രത്യാശയായ സ്ത്രീ
Gen 3:15 15 ഞാന്നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്ശത്രുത്വം ഉണ്ടാക്കും. അവന്നിന്റെ തല തകര്ക്കും; നീ അവന്റെ കുതികാല്തകര്ക്കും.
പ്രാകാശത്തിന്റെ മാതാവ്
John 1:9 9 ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.

John 8:12  12 യേശു പിന്നെയും അവരോടു സംസാരിച്ചുഞാന്ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്ഇരുളില്നടക്കാതെ ജീവന്റെ വെളിച്ചമുള്ളവന്ആകും എന്നു പറഞ്ഞു.
ലോകത്തിന്റെ വെളിച്ചമായ യേശുവിന്റെ അമ്മയാണ് മറിയാമെങ്കില് അവളെ പ്രാകാശത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിക്കാം
പരിശുദ്ധനായവന്റെ  മാതാവ്
Luke 1:35 35 അതിന്നു ദൂതന്പരിശുദ്ധാത്മാവു നിന്റെ മേല്വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്നിഴലിടും; ആകയാല്ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രന്എന്നു വിളിക്കപ്പെടും. (NKJV) And the angel answered and said to her, "The Holy Spirit will come upon you, and the power of the Highest will overshadow you; therefore, also, that Holy One who is to be born will be called the Son of God.
രക്ഷകന്റെ മാതാവ്
Luke 2:11  11 കര്ത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തില്നിങ്ങള്ക്കായി ജനിച്ചിരിക്കുന്നു.
ദൈവമാതാവ്
യേശു ദൈവമാണെന്ന് നാം വിശ്വസിക്കുന്നുവെങ്കില്, കന്യകമറിയാം ദൈവത്തിന്റെ മാതാവുകൂടിയാണ്.
ജീവന്റെയും രക്ഷയുടെയും കവാടം
കറ്ത്താവായ ക്രിസ്തു നമ്മുടെ ജീവനും രക്ഷയുമാണെങ്കില്, അവള് അവനിലേക്കുളള വാതില് കൂടിയാണ്.. യെഹസ്ക്കീയേല് 44: 2 ല് കറ്ത്താവിന്റെ വാതിലായി മാതാവിനെ സൂചിപ്പിച്ചിരിക്കുന്നു.
Ezek 44:2  2 അപ്പോള്യഹോവ എന്നോടു അരുളിച്ചെയ്തതുഈ ഗോപുരം തുറക്കാതെ അടെച്ചിരിക്കേണം; ആരും അതില്കൂടി കടക്കരുതു; യിസ്രായേലിന്റെ ദൈവമായ യഹോവ അതില്കൂടി അകത്തു കടന്നതുകൊണ്ടു അതു അടെച്ചിരിക്കേണം. (NKJV) And the LORD said to me, "This gate shall be shut; it shall not be opened, and no man shall enter by it, because the LORD God of Israel has entered by it; therefore it shall be shut.
കന്യക മറിയാമിനെ അഭിസംബോധന ചെയ്ത് പ്രാറ്ത്ഥിക്കുന്നത് ശരിയാണോ?
കന്യകമറിയാമിനെ പ്രാറ്ത്ഥനയില് അഭിസംബോധന ചെയ്യുന്നത് ശരിയോ, ദൈവത്തെ മാത്രമാണോ ബൈബിളിലെ പ്രാറ്ത്ഥനകളില് പരാമറ്ശിക്കുകയും അഭിസംബോധനചെയ്യുകയും ചെയ്തിരിക്കുന്നത് എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
മാലാഖമാരെ ബൈബിളിലെ പ്രാറ്ത്ഥനകളില് അഭിസംബോധചെയ്യുന്നു, പിന്നെ എന്തുകൊണ്ട് കന്യകമറിയാമിനെ പാടില്ല?
Psa 103:21-22 21 അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍ . 22 അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകലസൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍ ;

Psa 148:1-1 യഹോവയെ സ്തുതിപ്പിന്‍ . യഹോവയെ സ്തുതിപ്പിന്‍ ; സ്വര്ഗ്ഗത്തില്നിന്നു യഹോവയെ സ്തുതിപ്പിന്‍ ; ഉന്നതങ്ങളില്അവനെ സ്തുതിപ്പിന്‍ . 2 അവന്റെ സകലദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിന്‍ ; അവന്റെ സര്വ്വസൈന്യവുമേ, അവനെ സ്തുതിപ്പിന്‍ ;

പ്രകൃതിയെ ബൈബിളിലെ പ്രാറ്ത്ഥനകളില് അഭിസംബോധചെയ്യുന്നു, പിന്നെ എന്തുകൊണ്ട് കന്യകമറിയാമിനെ പാടില്ല?
Psa 148:3-9 3 സൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിന്‍ ; പ്രകാശമുള്ള സകലനക്ഷത്രങ്ങളുമായുള്ളോവേ, അവനെ സ്തുതിപ്പിന്‍ .
 4 സ്വര്ഗ്ഗാധിസ്വര്ഗ്ഗവും ആകാശത്തിന്നു മീതെയുള്ള വെള്ളവും ആയുള്ളോവേ, അവനെ സ്തുതിപ്പിന്‍ .
 5 അവന്കല്പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാല്അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.
 6 അവന്അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വെച്ചുമിരിക്കുന്നു.
 7 തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ, ഭൂമിയില്നിന്നു യഹോവയെ സ്തുതിപ്പിന്‍ .
 8 തീയും കല്മഴയും ഹിമവും ആവിയും, അവന്റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും,
 9 പര്വ്വതങ്ങളും സകലകുന്നുകളും, ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,……………………. ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ;
ദൈവത്തിന്റെ വിശുദ്ധ നഗരത്തെ ബൈബിളിലെ പ്രാറ്ത്ഥനകളില് അഭിസംബോധചെയ്യുന്നു, പിന്നെ എന്തുകൊണ്ട് കന്യകമറിയാമിനെ പാടില്ല?
Psa 147:12-13 12 യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്ക; 13 അവന്നിന്റെ വാതിലുകളുടെ ഔടാമ്പലുകളെ ഉറപ്പിച്ചു നിന്റെ അകത്തു നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.

Psa 87:3 3 ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്വമുള്ള കാര്യങ്ങള്അരുളിച്ചെയ്തിരിക്കുന്നു.
ജനങ്ങളെ ബൈബിളിലെ പ്രാറ്ത്ഥനകളില് അഭിസംബോധചെയ്യുന്നു, പിന്നെ എന്തുകൊണ്ട് കന്യകമറിയാമിനെ പാടില്ല?
Psa 47:1  1 സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിന്‍ ; ജയഘോഷത്തോടെ ദൈവസന്നിധിയില്ആര്ക്കുംവിന്‍ .
Psa 46:8 8 വരുവിന്യഹോവയുടെ പ്രവൃത്തികളെ നോക്കുവിന്‍ ; അവന്ഭൂമിയില്എത്ര ശൂന്യത വരുത്തിയിരിക്കുന്നു!
Psa 146: 3 നിങ്ങള്പ്രഭുക്കന്മാരില്ആശ്രയിക്കരുതു, സഹായിപ്പാന്കഴിയാത്ത മനുഷ്യപുത്രനിലും അരുതു.
Psa 113:1  1 യഹോവയെ സ്തുതിപ്പിന്‍ ; യഹോവയുടെ ദാസന്മാരെ സ്തുതിപ്പിന്‍ ; യഹോവയുടെ നാമത്തെ സ്തുതിപ്പിന്‍ .

ദുഷ്ടത പ്രവറ്ത്തിക്കുന്നവരെപ്പോലും ബൈബിളിലെ പ്രാറ്ത്ഥനകളില് അഭിസംബോധചെയ്യുന്നു, പിന്നെ എന്തുകൊണ്ട് കന്യകമറിയാമിനെ പാടില്ല?
Psa 6:8- 8 നീതികേടു പ്രവര്ത്തിക്കുന്ന ഏവരുമേ എന്നെ വിട്ടുപോകുവിന്‍ ; യഹോവ എന്റെ കരച്ചലിന്റെ ശബ്ദം കേട്ടിരിക്കുന്നു.
 9 യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാര്ത്ഥന കൈക്കൊള്ളും.
 10 എന്റെ ശത്രുക്കള്എല്ലാവരും ലജ്ജിച്ചു ഭ്രമിക്കും; അവര്പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചു പോകും.

മനുഷ്യരോടും, നഗരങ്ങളോടും, മാലാഖമാരോടും നാം പ്രാർത്ഥിക്കുകയല്ല, അവരെ അഭിസംബോധന ചെയ്യുകയാണ്. നമ്മോടൊപ്പം നമുക്കുവേണ്ടി പ്രാർത്ഥിക്കാൻ കന്യകമറിയാമിനെ വിളിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്യുന്നു.


കന്യകമറിയാമിനെപ്പറ്റിയുളള മറ്റ് പ്രവചനങ്ങള്
അഹറോന്റെ വടി
1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
 2 യിസ്രായേല്മക്കളോടു സംസാരിച്ചു അവരുടെ പക്കല്നിന്നു ഗോത്രം ഗോത്രമായി സകലഗോത്രപ്രഭുക്കന്മാരോടും ഔരോ വടിവീതം പന്ത്രണ്ടു വടി വാങ്ങി ഔരോരുത്തന്റെ വടിമേല്അവന്റെ പേര്എഴുതുക.
 3 ലേവിയുടെ വടിമേലോ അഹരോന്റെ പേര്എഴുതേണം; ഔരോ ഗോത്രത്തലവന്നു ഔരോ വടി ഉണ്ടായിരിക്കേണം.
 4 സമാഗമനക്കുടാരത്തില്ഞാന്നിങ്ങള്ക്കു വെളിപ്പെടുന്ന ഇടമായ സാക്ഷ്യത്തിന്റെ മുമ്പാകെ അവയെ വെക്കേണം.
 5 ഞാന്തിരഞ്ഞെടുക്കുന്നവന്റെ വടി തളിര്ക്കും; ഇങ്ങനെ യിസ്രായേല്മക്കള്നിങ്ങള്ക്കു വിരോധമായി പിറുപിറുക്കുന്നതു ഞാന്നിര്ത്തലാക്കും.
നിയമപ്പെട്ടകം
Exo 25:10-22 10 ഖദിരമരം കൊണ്ടു ഒരു പെട്ടകം ഉണ്ടാക്കേണം; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം.
 11 അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്റെ മേല്ചുറ്റും പൊന്നു കൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം.
 12 അതിന്നു നാലു പൊന്വളയം വാര്പ്പിച്ചു നാലു കാലിലും ഇപ്പുറത്തു രണ്ടു വളയവും അപ്പുറത്തു രണ്ടു വളയവുമായി തറെക്കേണം.
 13 ഖദിരമരംകൊണ്ടു തണ്ടുകള്ഉണ്ടാക്കി പൊന്നു കൊണ്ടു പൊതിയേണം.
 14 തണ്ടുകളാല്പെട്ടകം ചുമക്കേണ്ടതിന്നു പെട്ടകത്തിന്റെ പാര്ശ്വങ്ങളിലുള്ള വളയങ്ങളില്അവ ചെലുത്തേണം.
 15 തണ്ടുകള്പെട്ടകത്തിന്റെ വളയങ്ങളില്ഇരിക്കേണം; അവയെ അതില്നിന്നു ഊരരുതു.
 16 ഞാന്തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തില്വെക്കേണം.
 17 തങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കേണം; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം.
 18 പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കേണം; കൃപാസനത്തിന്റെ രണ്ടു അറ്റത്തും അടിപ്പുപണിയായി പൊന്നുകൊണ്ടു അവയെ ഉണ്ടാക്കേണം.
 19 ഒരു കെരൂബിനെ ഒരു അറ്റത്തും മറ്റെ കെരൂബിനെ മറ്റെ അറ്റത്തും ഉണ്ടാക്കേണം. കെരൂബുകളെ കൃപാസനത്തില്നിന്നുള്ളവയായി അതിന്റെ രണ്ടു അറ്റത്തും ഉണ്ടാക്കേണം.
 20 കെരൂബുകള്മേലോട്ടു ചിറകുവിടര്ത്തി ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മില്അഭിമുഖമായിരിക്കയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ഇരിക്കേണം.
 21 കൃപാസനത്തെ പെട്ടകത്തിന്മീതെ വെക്കേണം; ഞാന്തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്തു വെക്കേണം.
 22 അവിടെ ഞാന്നിനക്കു പ്രത്യക്ഷനായി കൃപാസനത്തിന്മേല്നിന്നു സാക്ഷ്യപ്പെട്ടകത്തിന്മേല്നിലക്കുന്ന രണ്ടു കെരൂബുകളുടെ നടുവില്നിന്നും യിസ്രായേല്മക്കള്ക്കായി ഞാന്നിന്നോടു കല്പിപ്പാനിരിക്കുന്ന സകലവും നിന്നോടു അരുളിച്ചെയ്യും.

സ്വറ്ഗ്ഗത്തിലേക്കുളള ഗോവണി
Gen 28:12 12 അവന്ഒരു സ്വപ്നം കണ്ടുഇതാ, ഭൂമിയില്വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വര്ഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാര്അതിന്മേല്കൂടി കയറുകയും ഇറങ്ങുകയുമായിരുന്നു.

കത്തുന്ന മുള് പടറ്പ്പ്
Exo 3:1-7 1 മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മോയിച്ചുകൊണ്ടിരുന്നു; അവന്ആടുകളെ മരുഭൂമിക്കു അപ്പുറത്തു ദൈവത്തിന്റെ പര്വ്വതമായ ഹോരേബ്വരെ കൊണ്ടു ചെന്നു.
 2 അവിടെ യഹോവയുടെ ദൂതന്ഒരു മുള്പടര്പ്പിന്റെ നടുവില്നിന്നു അഗ്നിജ്വാലയില്അവന്നു പ്രത്യക്ഷനായി. അവന്നോക്കിയാറെ മുള്പടര്പ്പു തീ പിടിച്ചു കത്തുന്നതും മുള്പടര്പ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.
 3 മുള്പടര്പ്പു വെന്തുപോകാതിരിക്കുന്ന വലിയ കാഴ്ച എന്തെന്നു ഞാന്ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു.
 4 നോക്കേണ്ടതിന്നു അവന്വരുന്നതു യഹോവ കണ്ടപ്പോള്ദൈവം മുള്പടര്പ്പിന്റെ നടുവില്നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവന്ഇതാ, ഞാന്എന്നു പറഞ്ഞു.
 5 അപ്പോള്അവന്ഇങ്ങോട്ടു അടുക്കരുതു; നീ നിലക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാല്കാലില്നിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.
 6 ഞാന്അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവന്അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാന്ഭയപ്പെട്ടു മുഖം മൂടി.
 7 യഹോവ അരുളിച്ചെയ്തതുമിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാന്കണ്ടു കണ്ടു; ഊഴിയവിചാരകന്മാര്നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാന്അവരുടെ സങ്കടങ്ങള്അറിയുന്നു.

Our Horizon

Our Horizon
miles to go before I sleep