Donnerstag, 30. August 2012

മരിച്ചവർ ഉറക്കമാണോ?


മരിച്ചവർ ഉറക്കമാണോ?


ഉറക്കത്തെ സൂചിപ്പിക്കാൻ ഗ്രീക്ക് പുതിയ നിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത് രണ്ട് സവിശേഷമായ വാക്കുകളെയാണ്. ഇവയോരോന്നും അക്ഷരീകമായും ആലങ്കാരികമായും പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അതായത്, സ്വഭാവികമായ ഉറക്കത്തെ സൂചിപ്പിക്കുവാനും അതുപോലെ മരണത്തെ പ്രതീകാത്മകമായി ദ്യോതിപ്പിക്കുവാനും. പുതിയ നിയമത്തിൽ കത്തേയ്ദോ  καθεύδει  katheudo എന്ന പദം 22  തവണ ഉപയോഗിക്കുന്നുണ്ട്. ആക്ഷരീകമായ അർത്ഥത്തിൽ സ്വഭാവികമായ ഉറക്കത്തെ (“natural sleep”)(Mt. 13:25; 25:5) കുറിക്കുന്നു.
ഈ പദം മരണത്തെ സൂചിപ്പിക്കാൻ പുതിയ നിയമ വേദപുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഒരു പ്രാവശ്യം മാത്രമാണ്. അത് യായീറോസിൻറ്റെ മകളുടെ മരണത്തെ പരാമർശിക്കുമ്പോഴാണ്(Mk. 5:35). യേശു പുറത്ത് വിലപിക്കുന്നവരെയും മറ്റും ശാസിച്ചിട്ട് പറയുന്നു, കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയത്രേ (v. 39).
ആ ബാലിക മരിച്ചിരുന്നുവെന്നത് സംശയമറ്റ കാര്യമാണ്. എങ്കിലും മരണമെന്നത് താത്കാലികമായ ഒരു ദുഃഖമാണെന്നോർമ്മിപ്പിക്കാൻ യേശു ഉറക്കം എന്ന് അതിനെ ആലങ്കാരികമായി വിളിക്കുന്നു. തുടർന്ന് ആ ബാലികയെ മരണത്തിൻറ്റെ അവസ്ഥയിൽ നിന്നും അവൻ ഉയർപ്പിക്കുന്നു. അതകൊണ്ടാണ് അവളുടെ ആത്മാവു മടങ്ങി വന്നു അവൾ ഉടനെ എഴുന്നേറ്റുവെന്ന് വിശുദ്ധനായ ലൂക്കോസ് അതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്(Lk. 8:55).
നിദ്രയെ സൂചിപ്പിക്കുന്ന പുതിയനിയമത്തിലെ മറ്റൊരു പദം കൊയ്മൂമയ് κοιμωμένων  koimaomai (a form of koimao) എന്നതാണ്. ഈ വാക്ക് 18  പ്രാവശ്യം കാണപ്പെടുന്നുണ്ട്. സാധാരണ നിദ്രയെ സൂചിപ്പിക്കുവാൻ  koimaomai  ഉപയോഗിക്കുന്നുണ്ടെങ്കിലും (Mt. 28:13; Lk. 22:45), മുഖ്യമായി ( അതായത് 18 ൽ 15 പ്രാവശ്യവും) ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത് മരണത്തെ ആലങ്കാരികമായി നിദ്രയെന്നു വിളിക്കുന്നതിനാണ്  ( Mt. 27:52; 1 Cor. 15:20; 1 Thes. 4:13-15 ഇവ കാണുക).
ശാരീരിക മരണത്തെ നിദ്രയെന്നു വിളിക്കുന്ന ഈ ആലങ്കാരിക പ്രയോഗം അതിപുരാതനമാണ്. ക്ലാസ്സിക്കൽ ഗ്രീക്കിലും (e.g., Homer, Illiad 11.241; Sophocles, El.509; et al.) സെപ്റ്റുജിൻറ്റിലുമെല്ലാം (e.g., 36 times in 2 Kgs. & Chron, as in “he slept with his fathers” — cf. 2 Kg. 14:16) ഇതുകാണാം.

ആത്മാവല്ല, ദേഹമാണ് ഉറങ്ങുന്നത്

ഇവിടെ ഒരു വസ്തുതക്ക് അടിവരയിടേണ്ടതായിട്ടുണ്ട്. ഒരു വ്യക്തിയുടെ മരണത്തെ സൂചിപ്പിക്കാൻ നിദ്രയെന്ന് സൂചിപ്പിക്കുന്ന സമയത്തെല്ലാം അത് അർത്ഥമാക്കുന്നത് ശരീരത്തിൻറ്റെ അവസ്ഥയെ ആണ്, അല്ലാതെ ആത്മാവിൻറ്റെ അവസ്ഥയെ അല്ല. വേദപുസ്തകത്തിൽ മനുഷ്യൻറ്റെ ആത്മാവ് ഉറങ്ങുന്നുവെന്ന് പഠിപ്പിക്കുന്ന ഒരു വേദഭാഗം പോലുമില്ല.

ശ്രദ്ധേയനായ പണ്ഡിതൻ ഡി. എഡ്മൺഡ് ഹീബർട്ടിൻറ്റെ നിരീക്ഷണം നോക്കുക:
ഉറക്കമായി മരണത്തെ ചിത്രീകരിക്കുന്നത് മരണത്തെതുടർന്നുളള അവസ്ഥയിൽ ആത്മാവിൻറ്റെ അബോധാവസ്ഥയിലുളള വിശ്രമമാണെന്നു ഉറപ്പിച്ചു സ്ഥാപിക്കാവുന്നതല്ല....... ഭൌമീകമായ ചുറ്റുപാടുകളുമായി തുടർന്നു യാതൊരു ബന്ധവുമില്ലാതെ നിദ്രയിലായിരിക്കുന്നത് ശരീരം മാത്രമാണ്. ഉറക്കത്തിന് അതിൻറ്റെ ഉണർവ്വുളളതുപോലെ  വിശ്വാസിയുടെ ശരീരവും (ഒരിക്കൽ ) ഉണരും. ജീവിച്ചാലും മരിച്ചാലും നാം ക്രിസ്തുവിനോടുകൂടി ആയിരിക്കണമെന്നതാണ് ദൈവേഷ്ടമെന്ന പൌലോസിൻറ്റെ പ്രസ്താവനയോട് (1 Thes.5:10)  പൊരുത്തപ്പെടുന്നതല്ല ആത്മാവ് ഉറങ്ങുകയാണ് എന്നു പറയുന്ന സിദ്ധാന്തം.മരണത്തിൽ വിശ്വാസിയുടെ മൺമയമായ ഈ കൂടാരം അഴിഞ്ഞുപോവുകയും(2 Cor. 5:1)  പൊടിയിലേക്ക് തിരിയുകയും ചെയ്യും എന്നാൽ, മനുഷ്യൻറ്റെ ആത്മീകഭാഗം, ആത്മാവ്, തൻറ്റെ ആത്മബോധമുളള ആളത്ത്വം കർത്താവിനോട് ഒപ്പമാകുവാൻ വിട്ടുപിരിയുന്നു (2 Cor. 5:8). അതുകൊണ്ടാണ് മരണത്തെ വിട്ടുപിരിഞ്ഞ് ക്രിസ്തുവിടു കൂടെ ആയിരിക്കുന്നതിനെ ഇപ്പോൾ ക്രിസ്തുവുമായി ഐക്യത്തിലും അവൻറ്റെ ശുശ്രൂഷയിൽ ഭാഗ്യകരമായി വ്യാപൃതമായിരിക്കുന്നതിലും അത്യുത്തമം ( ‘very far better’(Phil. 1:23)) എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് വിശ്വാസി(യുടെ മരണത്തോടുളള) ബന്ധത്തിഷൽ ഉറക്കമെന്ന് സൂചിപ്പിച്ചിരിക്കുന്നത് ആത്മാവിൻറ്റെ അബോധാവസ്ഥയാണ് എന്ന് പഠിപ്പിക്കുക അസാദ്ധ്യമാണ് (Hiebert, D. Edmond. 1971. The Thessalonian Epistles. Moody: Chicago, IL 188-89).

 


Keine Kommentare:

Our Horizon

Our Horizon
miles to go before I sleep