Donnerstag, 30. August 2012

പാതാളവും നരകവും


പാതാളം
മലയാള ബൈബിളില് പാതാളം എന്ന് ഭാഷാന്തരം ചെയ്തിരിക്കുന്നത് എബ്രായയിലെ Sheol എന്നുപദവും ഗ്രീക്ക് ഭാഷയിലെ Hades എന്ന വാക്കുമാണ്. Sheol എന്ന ഹീബ്രൂ പദത്തിന്റ്റെ അക്ഷരീകമായ അറ്ത്ഥം സകലതും ആവശ്യപ്പെടുന്ന ലോകം എന്നും Hades എന്ന ഗ്രീക്കു വാക്കിന്റ്റെത് അജ്ഞാതമായ പ്രദേശം എന്നുമാണ്. ഈ വാക്കുകള് ഒരുപോലെ   പരേതരുടെ ഇടത്തെ സൂചിപ്പിക്കുവാന് ഉപയോഗിക്കുന്നു. കബറടക്കപ്പെടുക, ശവക്കുഴിയിലേക്കിറങ്ങുക, പാതാളത്തിലേക്ക് അവരോഹണം ചെയ്യുക ഇവ സമാനാറ്ത്ഥമുളള പ്രയോഗങ്ങളാണ്. സെപ്റ്റുജിന്റ്റില് (LXX.)Hades എന്ന വാക്ക് Sheol ന്റ്റെ ഭാഷാന്തരമായി ഉപയോഗിച്ചിരിക്കുന്നു. ഇവിടെ അതിനറ്ത്ഥം പരേതരുടെ സംഭരണി, അഥവാ സങ്കേതം എന്നതാണ്. ( Ge 42:38 Ps 139:8 Ho 13:14 Isa 14:9). ഗ്രീക്കു പുതിയനിയമത്തില് ഈ പദത്തിന്റ്റെ ഉപയോഗം താരതമ്യേന കുറവാണ്. (Mt 11:23 നീയോ കഫര്‍ന്നഹൂമേ, സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നില്‍ നടന്ന വീര്യപ്രവൃത്തികള്‍ സൊദോമില്‍ നടന്നിരുന്നു എങ്കില്‍ അതു ഇന്നുവരെ നിലക്കുമായിരുന്നു.(അങ്ങേയറ്റമുളള അധപതനം) Mt 16:18  നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു. (ക്രൈസ്തവസഭ ഒരിക്കലും അറ്റുപോവുകയില്ല). Lu 16:23  പാതാളമെന്നത് നഷ്ടപ്പെട്ടുപോകുന്നവരുടെ ഭീകര യാതനയോടും പ്രത്യശാരഹിതമായ അവസ്ഥയോടുമുളള ബന്ധത്തില് നാം കാണുന്നു. പരിശുദ്ധനായ പത്രോസ് ശ്ലീഹാ Ac 2:27-31 ല്  Ps 16:8-ല് നിന്നുമുദ്ധരിച്ചുകൊണ്ട് മരിച്ചവരില് നിന്നുമുളള മശിഹായുടെ ഉയറ്പ്പിനെ സൂചിപ്പിക്കുന്നു.

(1) പാതാളമെന്ന് സൂചിപ്പിക്കുന്നതിന് പഴയനിയമത്തിന് Sheol എന്ന പദം 65 പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്. ആ വാക്കിന്റ്റെ മൂലാറ്ത്ഥം ആവശ്യപ്പെടുക, ചോദിക്കുക, അത്യാറ്ത്തിക്കാട്ടുക എന്നെല്ലാമാണ് (Pr 30:15,16). ഈ വാക്ക് ശവക്കുഴിക്കു പര്യായമെന്നപോലെ 31 പ്രാവശ്യം ഉപയോഗിക്കുന്നുണ്ട് Ge 37:35 42:38 44:29,31 1Sa 2:6 etc. തന ടമാണ് പാതാളത്തിലെ നിവാസികള് Pr 21:16  .ഇത് ദുഷ്ടന്മാരുടെ വാസസ്ഥലമാണ് (Nu 16:33 Job 24:19 Ps 9:17 31:17 etc.). പാതാളത്തെ അഗാധമായിട്ടും  (Job 11:8) ഇരുളടഞ്ഞതായിട്ടും  (Job 10:21,22) ഔടാമ്പലുകളുളളതായിട്ടും  (Job 17:16) വിവരിക്കുന്നു. മൃതന്മാറ് അവിടേക്ക് ഇറങ്ങിപോകുന്നു (Nu 16:30,33 Eze 31:15,16,17) (2.) പുതിയനിയമമെഴുതപ്പെട്ട ഗ്രീക്കു ഭാഷയില് പാതാളത്തെ സൂചിപ്പിക്കുന്ന hades എന്ന ഗ്രീക്കു പദത്തിനും പഴയനിയമത്തില് sheol നുളള ഏതാണ്ട് അതേ പ്രാധാന്യവും വ്യാപ്തിയുമാണ് നല്കപ്പെട്ടിരിക്കുന്നത്.  ഇത് വാതിലുകളും ഓടാമ്പലുകളും പൂട്ടുമുളള (Mt 16:18 Re 1:18 ) ജയിലാണെന്നും ഒപ്പം അഗാധമാണെന്നും (Mt 11:23 Lu 10:15 ) പരാമറ്ശിക്കപ്പെടുന്നുണ്ട്.   മരണാനന്തരം നീതിമാന്മാരും നീതികെട്ടവരും പ്രത്യേകം പ്രത്യേകം ഇടങ്ങളിലാണ് പാറ്പ്പിക്കപ്പെടുന്നതെന്നും അനുഗ്രഹീതരായ പരേതറ് പാറ്ക്കുന്ന ഇടം അബ്രാഹാമിന്റ്റെ മടി (Lu 16:22 ) എന്നുകൂടി വിളിക്കപ്പെടുന്ന പറുദീസ ആണെന്നും നമുക്കു കാണാം (Lu 23:43)

നരകം
 നരകത്തെ സൂചിപ്പിക്കാന് ബൈബിള് മൂലഭാഷയായ ഗ്രീക്കില് ഉപയോഗിച്ചിരിക്കുന്ന പദം ge,enna, hj, h` (also Ge,enna)  Gehenna എന്നാണ്. ge,enna, hj, h` (also Ge,enna) Gehenna; ഇതിന്റ്റെ അക്ഷരാറ്ത്ഥത്തില് ഇത് കുറിക്കുന്നത് യേരുശലേമിന് തെക്കുളളതും മാലിന്യങ്ങളും മൃഗങ്ങളുടെയും കുറ്റവാളികളുടെയും മൃതദേഹങ്ങളും നിരന്തരം കത്തിക്കൊണ്ടിരക്കുന്ന ഹിന്നോം താഴ്വരയെ ആണ്. ദുഷ്ടന്മാരുടെയും ദൈവദോഷികളുടെയും നിത്യപീഡനത്തിനുളള ഭീകരമായ ഇടം എന്ന അറ്ത്ഥത്തില് ഗേഹന്നാ അഥവാ നരകം ആലങ്കാരികമായി സുവിശേഷങ്ങളിലും (MT 5.22) യാക്കോബിന്റ്റെ ലേഖനത്തിലും നാം വായിക്കുന്നു. ഈ വാക്ക് ഉപയോഗിക്കുന്ന എല്ലാ അവസരങ്ങളിലും   ഇത് സൂചിപ്പിക്കുന്നത് നഷ്ടപ്പെടലിന്റ്റെ     ഒരിടമായിട്ടാണ് (Mt 23:33). അവിടുത്തെ ഭീകരാവസ്ഥ വിവിധങ്ങളായ ആലങ്കാരിക പ്രയോഗങ്ങളില് നമുക്കു കാണാവുന്നതാണ് (Mt 8:12 13:42 22:13 25:30 Lu 16:24 etc)

(ഗേഹന്നാ എന്നത് വാസ്തവത്തില് Ge bene Hinnom ആണ്. എന്നു വച്ചാല് ഹിന്നോം പുത്രന്മാരുടെ (Jos 15:8 ) താഴ്വാരം. അവിടെ വിഗ്രഹാരാധകരായി തീറ്ന്ന യഹൂദന്മാറ് തങ്ങളുടെ കുഞ്ഞുങ്ങളെ മൊലേക്ക്, ബാല് എന്നീ ദേവന്മാറ്ക്ക് ബലികഴിച്ചിരുന്നു (2Ch 28:3 33:6 Jer 7:31 19:2-6 ). ഈ താഴ്വരയില് തോഫേത്ത് അഥവാ തീ അടുപ്പ് എന്നറിയപ്പെടുന്ന ഭാഗത്ത് കുട്ടികളെ ജീവനോടെ ദഹിപ്പിച്ചിരുന്നു. പ്രവാസകാലത്തിന് ശേഷം ആ പ്രദേശത്തോടുളള യഹൂദന്മാരുടെ വെറുപ്പുമൂലം ഈ താഴ്വര യേരുശലേം നഗരത്തില് നിന്നുളള എല്ലാ പാഴ്വസ്തുക്കളും മാലിന്യങ്ങളും നിക്ഷേപിക്കുന്ന കുപ്പകൂനയായി രൂപാന്തരപ്പെട്ടു. അതുകൊണ്ടുതന്നെ ഇവിടെ കെടാത്ത അഗ്നിയും ചാകാത്തപുഴുക്കളും കൊണ്ടു നിറഞ്ഞിരുന്നു. കാലക്രമത്തില് നിത്യനാശത്തിന്റ്റെ സ്ഥലത്തിന്റ്റെ ചിത്രമായി ഇത് ആയിതീറ്ന്നു. ഈ അറ്ത്ഥത്തിലാണ് 11 പ്രാവശ്യം നമ്മുടെ കറ്ത്താവ് ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത് (Mt 5:22,29,30 10:28 18:9 23:15,33  Mr 9:43,45,47 Lu 12:5). ഈ വേദഭാഗങ്ങളും ഒപ്പം Jas 3:6 ഉം ഉപയോഗിച്ചിരിക്കുന്ന ഗേഹന്ന വാക്ക് ഇംഗ്ലീഷില് "hell" എന്നും മലയാളത്തില് നരകം എന്നും ഭാഷാന്തരം ചെയ്തിരിക്കുന്നു.)

Keine Kommentare:

Our Horizon

Our Horizon
miles to go before I sleep