Donnerstag, 30. August 2012

മരണാനന്തരമുളള ഘട്ടങ്ങള്


സുറിയാനി ഓർത്തഡോക്സ് സഭകളുടെ പഠിപ്പിക്കൽ പ്രകാരം മരണാനന്തരം ആത്മാവ് കടന്നു പോകുന്ന പടികളിപ്രകാരമാണ്.
1.  മരണം
മനുഷ്യൻറ്റെ മരണമെന്നത് ശരീരത്തിൽനിന്ന് ആത്മാവ് വേർപെടുന്നതാണ്. (മനുഷ്യൻ എന്നത് ആത്മാവും ശരീരവും ചേർന്നതാണ് എന്ന പഠിപ്പിക്കലിനെ ദ്വൈതവാദം എന്നു പറയുന്നത്). (ജീവിതകാലത്ത് ആത്മാവ് വസിക്കുകയും ആത്മാവിൻറ്റെ പ്രവർത്തനമാധ്യമമായിരിക്കുകയും ചെയ്ത) ശരീരം മരണത്തിൽ വീണടിയുകയും, ആത്മാവ് അതിൽനിന്ന് വേർപിരിയുകയും ദൈവത്തിങ്കലേക്ക് തിരിച്ചു പോവുകയും ചെയ്യുന്നു.

2. വ്യക്തിഗത ന്യായവിധിയും വിശ്രമസ്ഥലത്തേക്കുളള യാത്രയും
യോഹന്നാന് 3. 19  പ്രകാരം, ന്യായവിധി എന്നത് വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുളളതാകയാൽ വെളിച്ചത്തെക്കാള് ഇരുളിനെ സ്നേഹിച്ചതു തന്നെ. കാരണം ആവറ്ത്തനം 30.15 ല് പറയുന്നു, ,ഇതാ ഞാന്ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പില് വെച്ചിരിക്കുന്നു ഈ ലോകത്തിൽ ജീവൻറ്റെ വഴി തിരഞ്ഞെടുത്ത് അതിൽ ജീവിച്ചവർ മരിക്കുമ്പോള് അവരുടെ ഭാവി അവർ നിശ്ചയിച്ചു കഴിഞ്ഞു. തിന്മ തിരഞ്ഞെടുത്തവർ അവരുടെ ഓഹരിയും. ഇതിനെയാണ് വ്യക്തിഗത ന്യായവിധി എന്നു പറയുന്നത്.
ഓർത്തഡോക്സ് സഭകളുടെ പഠിപ്പിക്കലിൻ പ്രകാരം, മരണാനന്തരം ഒരുവൻറ്റെ ആത്മാവിനെ പ്രതി മോശയുടെ ആത്മാവിനെ പ്രതിയുണ്ടായതുപോലെ ) യൂദാ . 9 ) ഒരു വാദം നടക്കുന്നു. ഒരുവൻ ചെയ്തിട്ടുളള സകല പാപങ്ങളും പിശാച് പടിപടിയായി അവതരിപ്പിച്ച് ആത്മാവിൻമേൽ അധികാരം ഉറപ്പിക്കുവാൻ ശ്രമിക്കുന്നു. ആത്മാവ് ഈ വിധം ദുരാത്മാക്കളെ നേരിടുന്ന ഇടങ്ങളെ ചുങ്കസ്ഥലങ്ങളെന്നാണ് toll houses അറിയപ്പെടുന്നത്. ( ഇത് പുരാതനമായ ഒരു പഠിപ്പിക്കലാണ്. അല്ക്സാന്ത്രിയായിലെ മോർ അത്താനാസിയോസ്, ഈജിപ്തിലെ മോർ. മക്കാറിയോസ്, കൈസരിയായിലെ വലിയ മോർ ബസേലിയോസ് എന്നിവരെല്ലാം ഇതിനെപ്പറ്റി എഴുതിയിട്ടുണ്ട്. കൂടാതെ ശവസംസ്ക്കാര ശുശ്രൂഷയിൽ ആയാറിൽ പതിയിരിക്കുന്ന ദുഷ്ടാത്മാക്കളിൽ നിന്നു രക്ഷനേടാൻ പ്രത്യേകം പ്രാർത്ഥിക്കുകയും ആത്മാവു നേരിടാനുളള ഈ പോരാട്ടത്തെ സൂചിപ്പിച്ചു കൊണ്ടു മൃതദേഹത്തിൽ തൈലം ഒഴിക്കുകയും ചെയ്യുന്നുണ്ട്).

3. ആത്മാക്കളുടെ വിശ്രമസ്ഥലം. ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ച് സത്യവിശ്വാസത്തോടെ മശിഹായിൽ നിദ്രിതരായവർ തന്നിൽ വിശ്വസിച്ച വലതു ഭാഗത്തെ കളളനു യേശു വാഗ്ദാനം ചെയ്ത (ലൂക്കോസ് 23. 43) ഇടമായ പറുദീസ സംപ്രാപിക്കുകയും അവിടെ വിശ്വാസികളുടെ പിതാവായ അബ്രാഹാം ഒപ്പം സമാശ്വാസത്തോടെ വിശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ വെളിച്ചത്തെക്കാളിരുളിനെ സ്നേഹിച്ചീ ലോകത്തിൻറ്റെ മക്കളായവർ കരുണയില്ലാത്ത ധനികനോടൊപ്പം പാതാളത്തിൽ (ലൂക്കോസ് 16. 23)  യാതന അനുഭവിക്കും.
3. പൊതുവായ പുനരുദ്ധാനം
മശിഹായുടെ മടങ്ങിവരവിൽ അതായത് കാലാവസാനത്തിൽ എല്ലാ മനുഷ്യരും ശാരീരികമായി ഉയർത്തെഴുന്നേൽക്കും. ഈ വിൺമയ ശരീരം ഏതുവിധമെന്ന് വ്യക്തമല്ലെങ്കിലും, ഉദ്ദിതനായ മശിഹായുടെ ശരീരസമാനം എന്നു നാം ചിന്തിക്കുന്നു.

4. അന്ത്യന്യായവിധി
മനുഷ്യൻ ശരീരത്തിൽ ഇരിക്കെ ചെയ്തതിനൊത്തവണം ഓരോരുത്തരും പ്രതിഫലം പ്രാപിക്കുന്ന ദിനമാണ് അന്ത്യന്യായവിധി എന്നു പറയുന്നത്. മശിഹായിൽ പ്രത്യാശ വച്ച വിശുദ്ധന്മാർ അവരുടെ  പുണ്യപ്രവൃത്തിക്കു തക്കവണം ദൈവീകമായ പ്രതിഫലം പ്രാപിച്ച് സ്വർഗ്ഗരാജ്യം അവകാശിക്കുകയും, ദൈവത്തെ നിഷേധിച്ച് തിന്മ പ്രവൃത്തികളിൽ മുഴുകിയ ദുഷ്ടന്മാർ അവരുടെ പ്രവർത്തിക്കു തക്കവണം ഓഹരി പ്രാപിച്ച് അഗ്നിനരകം അവകാശമായി നേടും. 

Keine Kommentare:

Our Horizon

Our Horizon
miles to go before I sleep