Montag, 16. November 2009

മറിയാം യൊല്ദാസ് ആലോഹോ





ഒന്നാം നിറം


പ്രാറ്ത്ഥനയാല് നല്കി-- ദൈവം മറിയാ--മിനെ
ഏല്യാക്കിം-- ഹന്ന--യ്ക്കവറ് തന് പൈത--ലതാ--യ്
പ്രാറ്ത്ഥനയിന് ഫലമാ-മവളെ ദൈവാ-ലയത്തില്
അറ്പ്പിച്ച--വറ് നേറ്ന്ന--തുപോലെ, കാഴ്ച--യതാ-യ് 

രണ്ടാം നിറം

ദൂതനെത്തി ദൈവദൂതൊടു മ^-റിയാം ചാരെ
ശ്ലോമോ ശ്ലോമോ മറിയാമേ, നീ സ്ത്രീ-^-കളില് ധന്യ
കൃപയിന് നിധിയേ ദൈവകുമാരന് ജാ-^തം ചെയ്യും
നിന്നില് നിന്നും സകലലോകര-^ക്ഷക്കനായി.


മൂന്നാം നിറം


->ഏലിശുബാ- ഗ-റ്ഭിണിയാ-യി,-> വാറ്ദ്ധക്ക്യത്തില്
കേട്ടവം മറിയാം ചെന്നു, അവളെ- കാ--ണ്മാന്
->ഏലശുബാ-യിന്- ഉളളില് തുളളി, -> ശിശു റൂഹായാല്
ദൈവജനനീ നിന് ആഗമനം, ഭാഗ്യ-കരം- താന്


നാലാം നിറം


മറിയാമിന് സുതനായ് ജാതം ചെ--യ്തു ദൈവം
ബേദലഹേം കാലിക്കൂട്ടില് ന-രരക്ഷകനായ്
ആട്ടിടയറ് വാനവരൊത്തു സ്തു-തികള് പാടി
വിദ്വാന്മാറ് വന്നു വണങ്ങി കാഴ്ച-കളോ-ടെ


അഞ്ചാം നിറം

കാനാവി--ല് കല്യാ--ണത്തിനു പോയി-- മറിയാം
ശിഷ്യരൊപ്പം മശിഹായും അവിടാഗതനായ്
വീഞ്ഞില്ല വിരുന്നിനെന്നു ചൊന്നു മറിയാം
കോരിനിറച്ച ജലമേശു വീഞ്ഞാക്കി മാറ്റി


ആറാം നിറം


പീഢകളാ--ല് പിടയും-- സുതനെ കണ്ടു-- മറിയാം--
പ്രാവുസമം കുറുകി കുറികി കേണു വ്യഥയില്
അതുകണ്ടു യോഹന്നാനൊടു ചൊന്നു മശിഹാ
ഇവള് താന് നിന് മാതാവെന്നും നീ സുതനെന്നും.


ഏഴാം നിറം


മറിയാമിനൊപ്പം ചേറ്ന്നു സെഹിയോന് ഭവനെ---
പ്രാറ്ത്ഥനയോടു വസിച്ചപ്പോള് ശിഷ്യന്മാറ് മേല്
പാവനറൂഹ തീനാവായ് വന്നു വസിച്ചു
സംസാരിച്ചാറ് പല ഭാഷകളില് ദൈവസ്തുതികള്


എട്ടാം നിറം

മറിയത്തിന് മരണശേഷം ദൂതറ് ദേഹം...
പറുദീസായിലേക്കായി പേറിപ്പോകെ
വന്നു വന്ദിച്ചു തോമാ ഇന്ത്യയില് നിന്നും
മറിയാമിന് ഊറാറായും സംപ്രാപിച്ചു.

Keine Kommentare:

Our Horizon

Our Horizon
miles to go before I sleep