
സ്വര്‍ഗ്ഗത്തിലേക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം കരങ്ങള്‍ ഉയര്‍ത്തി നില്‍ക്കുന്ന,
കൈകളില്‍ ഭൂമിക്കായ് ഭക്ഷണവും പാനിയവും പേറുന്ന,
ഉന്നതന്റ്റെ ശക്തിയാല്‍ അവയെ ജീവവൃക്ഷഫലമാക്കിമാറ്റുന്ന,
പിന്നെ, എല്ലാവര്‍ക്കുമായി അവയെ വിഭജിച്ചു നല്‍കുന്ന,
മരമേ, നീ പ്രകൃതിയുടെ നിത്യപുരോഹിതനാകുന്നു.
സ്വീകരിച്ച ദുഷിച്ച വായുവിനു പകരമായി ജീവശ്വാസം പകരുന്ന,
മുറിച്ചുവീഴ്ത്തപ്പെടുമ്പോഴും പുതുശക്തിയാല്‍ വീണ്ടുമുയര്‍ക്കുന്ന,
മണ്ണില്‍ തിരശ്ചീനമായി ഒഴുകുന്ന പുഴകളെ ആകാശത്തിലേക്കു തിരിക്കുന്ന,
പിന്നെ, താന്‍ തന്നെ വഴിയും ചൈതന്യവും ഉയര്‍പ്പുമായിരുക്കുന്ന,
മരമേ, നീ ലോകത്തിന്റ്റെ സത്യമശിഹായാകുന്നു.
ആകാശത്തിനു കീഴിലുളള സമസ്ത ജീവജാലങ്ങള്‍ക്കും ഭവനമൊരുക്കുന്ന,
സുവിശേഷസൌഗന്ധികപൂക്കളാല്‍ പാരിടത്തെ പറുദീസയാക്കി മാറ്റുന്ന,
അനവരതസ്തുതിതല്പരയായി കാറ്റിനൊപ്പം പ്രാര്‍ത്ഥനാഗീതികള്‍ മീട്ടുന്ന,
പിന്നെ, അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരംചുമക്കുന്നവര്‍ക്കും സ്വാന്തനമേകുന്ന,
മരമേ, നീ ക്രിസ്തുവിന്റ്റെ നിത്യമണവാട്ടിയാകുന്നു.
Keine Kommentare:
Kommentar veröffentlichen