
ആകാശത്തിന്റ്റെ നീലിമയില്‍ നീ കണ്ട കാഴ്ചകളെക്കുറിച്ച്,
പാരിടപ്പരപ്പിലെ ഹൃദയഹാരിയായ ദൃശ്യങ്ങളെക്കുറിച്ച്,
കൊഴിഞ്ഞുപോയ നിന്റ്റെ പഞ്ചവര്‍ണ്ണതൂവലുകളെക്കുറിച്ച്,
ഹൃദയത്തുടിപ്പുകള്‍ക്ക് താളം പകരുന്ന നിന്റ്റെ ദൂരെയുളള ആലിലകൂടിനെക്കുറിച്ച്,
ഹേ, ദേശാടനക്കിളി, നീ എന്തേ ഇനിയും പാടാത്തത്
ആപ്പിളും മുന്തിരിയും ഓറഞ്ചും മറ്റു ഫലമൂലാദികളും,
പാലും തേനും വെണ്ണയും ദാഹശമനികളും,
കേക്കും ബിസ്കറ്റും റൊട്ടിയും മറ്റു ആഹാരപദാര്‍ത്ഥങ്ങളും,
ഹേ, ദേശാടനക്കിളി, നീ എന്തേ ഇനിയും രുചിച്ചു നോക്കാതിരിക്കുന്നത്.
നിറം പിടിപ്പിച്ച കൂടിന്റ്റെ ചില്ലിട്ട ജനാലകളെ നോക്കി,
ചിരിക്കുന്ന മുഖങ്ങളിലെ തിളക്കുന്ന കണ്ണുകളെ നോക്കി,
കൊത്തികൊഴിഞ്ഞുപോയ ഇരപകലുകളിലെ നിറംമങ്ങിയ തൂവലുകളെ നോക്കി
പിന്നെയും ആ തീര്‍ത്ഥാടനക്കിളി ധ്യാനിച്ചു കൊണ്ടിരിന്നു.
Keine Kommentare:
Kommentar veröffentlichen