Ekkara—Lok hoo Moriyo Mkarbeenan
ഒന്നാം നിറം
അറ്പ്പിപ്പു തിരുസന്നിധിയില്, എന് പരിമളധൂപം
കൈക്കൊളളണമീയറ്ത്ഥനയും, തൃക്കരളലിവാലെ
അഹറോന് ത...ന്, ധൂപത്തെ..... നീയേറ്റതുപോലെ...
തൃ...ക്കൈ...നീ...ട്ടീ,/ നല്കീ.ടണമാ.ശീറ്വ്വാദം ~...
നാഥാ, ദേവേശാ,/ എന്കറയെക്കഴുകീ... പാപം നീക്കണമേ....
നീതീ. യതാ.....ല്,. എന്നെ വിധിക്കരുതേ
ക....രുണാ...പൂ...റ്വ്വം, ശുഭ്രാങ്കിയൊടെ
തിരുമുമ്പില് ഞാ....ന്, നില്പാന് കൃ....പചെ....യ്ക
രണ്ടാം നിറം
Cf. Ez.37:1—12.
വചനം ഘോഷിക്കുക നിബിയേ, അസ്ഥിതാഴ്വരയില്
മാംസം തൊക്കുഞെരമ്പുകളാല്, അവയുയരേല്ക്കട്ടെ
റൂഹായീ....യസ്ഥികളില്.... വീശിയടിക്കട്ടെ
വന്നാലും നീ, ബലമൊടുനാലുവശത്തീന്നും
പാവനാം റൂഹാ, മൃതരുയിരേല്ക്കട്ടെ, ഉടനെഴുന്നേല്ക്കട്ടെ
സൈന്യസമം...അവരണിചേരുമ്പോല്
മുഖകാന്തിയൊടെ, നിരാശിതറ്
പ്രത്യാശിതരാകും....ദൈവികവ...ച.നത്താല്
മൂന്നാം നിറം
Cf. Isa. 58: 1-7
യാക്കോബ് ഗൃഹമേ പറയുക നീ, നൊമ്പെന്നാലെന്ത്?
യിസ്രായേലിന് ജനതതിയേ, ഉപവാസമതെന്ത്?
കാമത്താല് കലഹത്താല് നോല്പ്പതു നോമ്പാണോ?
മോചനമേകി, പശിദാഹങ്ങളെ നീക്കി
നോക്കുക നീ നോമ്പ്, നഗ്നനുടുക്കാനും, കിടക്കയഗതിക്കും
നല്കുമ്പോള്, നീ.... പാലിപ്പുപവാസം
ജീവന് നേടും, ഏവരുമേ
നീതിപ്രഭയും.... കൃപയും പ്രാപിക്കും
നാലാം നിറം
Cf. Ez.18:21—32, Cf. Deu.30:15
തിന്മയില് നിന്നു തിരിഞ്ഞിടുക, നാശിതനാകാതെ
എന് വഴിയില് ജീവന് നേടു, ചാവേറ്റീടാതെ
ദുഷ്ടന് തന് മരണത്തില് തോഷമതില്ലെന്നില്
ദുറ്വഴി വിട്ട്, ജീവന് സംപ്രാപിച്ചിടുവാന്
വേഗം വന്നാലും, നീതി ചെയ്തികളാല്, ന്യായം പാലിപ്പാന്...
ദൂഷ്കൃതിയാല് നീ നാശം പൂകീടും
സത്കൃതി ചെയ്താല്, നേടും ജീവന്
നിന് ഗതിയൊ, നിശ്ചയിപ്പതു നീ താന്.
അഞ്ചാം നിറം
Isa. 43: 1-5
വീണ്ടെടുത്തു യാക്കോബേ, ഭയമോ വേണ്ടിനിയും
പേരു വിളിപ്പൂ ഇസ്രായേല്, നീ എന്റ്റേതല്ലേ.
പെരുവെളളം പോലുമേ നിന്നെയേല്ക്കില്ല
അഗ്നിജ്വാല നിന്നെ ദഹിപ്പിക്കുകയില്ല....
ഞാന് രക്ഷകനല്ലോ, നീ യെന് പ്രീയന് താന്, നീ വിലയേറിയോന്
കൂശും സെബയും പകരം ഏകുന്നു
മിസറേമിനെയും ഞാന് നല്കും
നിന് മറുവിലയായ്, ഇനിയും ഭയമരുതേ.
ആറാം നിറം
Isa. 61: 1-3; 10
ദൈവാത്മാവെന്മേല് തന്നു, തിരുവചനമറിയിപ്പാന്
റൂഹായാല് യാഹെന്നെ നിറപ്പൂ, സ്വാന്തനമേകീടാന്
ദുഃഖിതരും പീഢിതരും ബന്ധിതരായോരും
മോചിതരായ്തീരും, യോബേല് വറ്ഷം ഘോഷിക്കും
വിഷാദംമാറ്റി, സുഖമാലിക ചാറ്ത്തി, തൈലം ലേപിക്കാന്.
സ്തുതിയിന്നങ്കി അവരെ അണിയിപ്പാന്
ഞാന് പ്രേഷിതനായി. ഘോഷിപ്പെന്നു --
മെന്ഹൃദയം യാഹാം ദൈവത്തില്
ഏഴാം നിറം
Isa. 65: 17-20, 25.
സ്രഷ്ടിപ്പു ഞാന് നിങ്ങള്ക്കായ് നവഭൂവാനങ്ങള്
കഷ്ടതനിറയുമീയുലകം മറയും വിസ്മൃതിയില്
ഘോഷത്താല് മോദത്താല് വാഴാമതില് നിത്യം
കണ്ണീറ് വിലാപം കാണുകയില്ലെന് രാജ്യത്തില്
സ്നേഹിതരായ് മാറും, ചെന്നായ്കുഞ്ഞാടും, സിംഹത്തൊടു പശുവും
സറ്പ്പംപോലും ദോഷം വിട്ടകലും
എന് തിരുശൈലേ, ശമവും ശാന്തിയു---
മുളവാകും ദിനമോ ആസന്നം
എട്ടാം നിറം
Jer.1:4-10
നീയുരുവാകും മുമ്പേ ഞാന് നിന്നെ അറിയുന്നു
നിന് പിറവിക്കുംമുമ്പേ നീ ശുദ്ധീകൃതനായി
ജനതതിയിന് നിബിയായി നീ നിയമിതനായി
ഭീതിയരുതേ, നീയെന് സന്ദേശകന് ഇനിമേല്
എന് വാക്കറിയിക്ക, ഞാന്ക്കൂട്ടുളളപ്പോളെന്തിനു ഭയമിനിയും
ഇടിച്ചു നിരത്താന്, കെട്ടിപ്പൊക്കീടാന്
ജാതികള്മേലും, രാജ്യങ്ങളുടെ
മേലും ഞാന്, നിയോഗിപ്പു നിന്നെ.
Keine Kommentare:
Kommentar veröffentlichen