Donnerstag, 14. Januar 2010

ചോദ്യോത്തരം




മറ്ത്ത്യനെ തേടി വന്ന അത്യുന്നത പുത്രാ,
നീ മോഹിച്ച പാരിടപ്പരപ്പില് അവതാരം ചെയ്തിട്ടും,
നിന്റ്റെ ഛായയില് നീ സൃഷ്ടിച്ച മനുഷ്യനെ കണ്ടുമുട്ടിയിട്ടും,
ഭാവിഭൂതവറ്ത്തമാനങ്ങള് നിന്നാജ്ഞാനു വറ്ത്തികളായിരിന്നിട്ടും
ഒന്നു പുഞ്ചിരക്കുകപോലും ചെയ്യാതിരന്നതെന്തേ?


നീ സറ്വ്വശക്തനായ ദൈവപുത്രനായിരുന്നിട്ടും
നീ നിത്യതയുടെ നിതാന്തശോഭയെ നീ അറിഞ്ഞിരുന്നിട്ടും
സറ്വ്വജ്ഞാനത്തിന്റ്റെ സമൃദ്ധിയില്  പിതൃസവിധമൊന്നായിരുന്നിട്ടും
നീ നിത്യം ദുഃഖം ശീലച്ചിരുന്നതുമെന്തേ?


നീ വാക്കുകളുടെ വാക്കായി നിറഞ്ഞു നിന്നിട്ടും
മൂകനും പ്രത്യശപകരുന്ന ശംബ്ദമായി മുഴങ്ങിനിന്നിട്ടും
ഹൃദയം നിറയെ ദിവ്യാശയങ്ങളാല് തുടിച്ചുകൊണ്ടിരുന്നിട്ടും
നിന്നെ നിശംബ്ദനായി കാണപ്പെട്ടതുമെന്തേ?


മുള്കിരീടം പേറിയ മുഖമുയറ്ത്തി
ശോണിതമണിഞ്ഞ മേനിയോടെ
പ്രാണവേദന കടിച്ചമറ്ത്തി അവന് എന്നെ നോക്കിയപ്പോള്
ആ കണ്ണുകള് എന്നോടു മന്ത്രിച്ചു: "നിന്നെ പ്രതി....."




ആ നോട്ടമാണ് ദുഖത്തിലും ചിരിക്കാനും
സന്താപത്തിലും സുഖിക്കാനും
വാക്കുകളുടെ പെരുമയിലും നിശബ്ദനാകുവാനും
പിന്നെ ഇവയെല്ലാം ഒന്നാണന്നു തിരച്ചറിയുവാനും 
എന്നെ ഇന്നും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്....

Keine Kommentare:

Our Horizon

Our Horizon
miles to go before I sleep