ഇനിയും നീ സ്നേഹം അന്ധമാണെന്നു പറയരുതേ.....
സ്നേഹം നിന്നെക്കാള് നിന്നെ അറിയുകയും മനസിലാക്കുകയും ചെയ്യുന്നുവെന്നു നീ അറിഞ്ഞിട്ടും,
അവളുടെ കണ്ണുകളില് നിനക്കു നിന്നെ മറ്റെവിടെക്കാളും വ്യക്തമായി വായിച്ചെടുക്കാന് കഴിഞ്ഞിട്ടും,
നിന്റ്റെ ഭയത്തിന്റ്റെ കൂരിരുട്ടിനെ അവള് ഒരു നിലാവായി അകറ്റിയിട്ടും,
നിന്റ്റെ ഏകാന്തദുഖത്തില് അവള് ഒരു സ്വാന്ത്വനഗാനമായി ഒഴികിയെത്തിയിട്ടും
ഇനിയും നീ സ്നേഹം അന്ധമാണെന്നു പറയരുതേ.......
സ്നേഹത്തിനു ആറ്ക്കും കടക്കാനാവാത്ത അഗാധങ്ങളിലേക്കു ഊളിയിട്ടിറങ്ങാനും ഭൂതക്കണ്ണാടിക്കും കഴിയാത്തവ ദറ്ശിച്ച് ഇഴതിരിക്കാനും, ഹൃദയത്തിന്റ്റെ വിസ്താരവും കരളിന്റ്റെ ദൂരങ്ങളും ഉള്ക്കൊളളാനും,
ആത്മഗൃഹത്തിന്റ്റെയും നിലവറകള് തുറന്നു നോക്കാനും ശക്തിയുണ്ട്ന്നു നീ അറിഞ്ഞിരിക്കെ.
ഇനിയും നീ സ്നേഹം അന്ധമാണന്നു പറയരുതേ......
Keine Kommentare:
Kommentar veröffentlichen