Donnerstag, 8. Oktober 2009

കുടുബം

ആഗോള സാമ്പത്തിക മാന്ദ്യത്തിനു ഇരയായ ഒരു കുടുംബത്തിന്റെ കദന കഥ ....


ഒരിടത്തൊരിടത്ത് ഒരു കൊച്ചു കുടുംബം താമസിച്ചിരുന്നു...

അച്ഛന്‍ അമ്മ പിന്നെ രണ്ടു കുട്ടികളും ....

മൂത്ത കുട്ടി രണ്ടിലും ഇളയ കുട്ടി L.K.G. യിലും പഠിക്കുന്നു ...

അച്ഛന് ബിസ്നെസ്സ് ആയിരുന്നു ... അമ്മക്ക് ജോലി ഉണ്ടായിരുന്നില്ല....

അവര്‍ സന്തോഷത്തോടെ ജീവിച്ചു പോന്നു...

അങ്ങനെയിരിക്കെ ആണ് ലോകത്തെ മുഴുവന്‍ സാമ്പത്തിക മാന്ദ്യം പിടി കൂടിയത് ...

പതുക്കെ അതിന്റെ അലകള്‍ കേരളത്തിലും എത്തി ....

നമ്മുടെ കഥയിലെ ഗൃഹനാഥനും ... അത് മൂലം കടക്കെണിയില്‍ അകപെട്ടു....

ദാരിദ്യത്തിന്റെ ആധിക്യം മൂലം... ആ കുടുംബം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു ....

രാത്രി 11 മണിയുടെ വേണാട് വണ്ടിക്കു തല വക്കാന്‍ തീരുമാനിച്ചു ....


അങ്ങനെ അവര്‍ എല്ലാവരും കൂടി നേരത്തെ തന്നെ ട്രാക്കില്‍ എത്തി സ്ഥലം പിടിച്ചു ...

കുറച്ച് സമയം കഴിഞ്ഞു ... അതാ ഇരുളിന്റെ മൌനത്തെ ഭേദിച്ചു കൊണ്ട്.. വേണാട് എക്സ്പ്രസ്സ്‌

എല്ലാവരോടും കണ്ണുകള്‍ ഇറുക്കി അടച്ചു കൊള്ളാന്‍ അച്ഛന്‍ പറഞ്ഞു ...


തീവണ്ടി അടുത്ത് എത്താറായി...

അമ്മ ചുമ്മാ ഒന്ന് കണ്ണ് തുറന്നു നോക്കി ....

അതാ അച്ഛന്‍ ഇറങ്ങി ഓടുന്നു ....

അമ്മ ഒന്നും ആലോചിച്ചില്ല.. രണ്ടു കുട്ടികളെയും വലിച്ചു ട്രാക്കിന് വെളിയെക്ക് ചാടി ....


ഒരു നിമിഷം ... ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ .. എല്ലാവരും പടം ആയേനെ ....


ഇനിയാണ് കഥയിലെ വഴിത്തിരുവ് ....

അപ്പോള്‍ ഇളയ കുട്ടി പറഞ്ഞു " ഭാഗ്യം ..!! ഇല്ലെങ്കില്‍ നമ്മള്‍ 5 പേരും മരിച്ചു പോയേനെ .."


അവര്‍ നാല് പേര്‍ അല്ലെ ഉണ്ടായിരുന്നുള്ളു പിന്നെന്തു കൊണ്ട് ഇളയ കുട്ടി നമ്മള്‍ 5 പേര്‍ എന്ന് പറഞ്ഞു ......


അതാണെന്റെ ചോദ്യം ..........?

.
.
.
.
.
.
.
.
.
.
.
.
.
.
.



ഇളയ കുട്ടി L.K.G. യില്‍ അല്ലെ പഠിക്കുന്നത് .... പാവം അതിനു ശരിക്കും എണ്ണാന്‍ ഒന്നും അറിയില്ല .... ഒന്ന് ക്ഷമിച്ചു കൂടെ......


.

Keine Kommentare:

Our Horizon

Our Horizon
miles to go before I sleep