Donnerstag, 8. Oktober 2009

കളളന്

ഒരു കുട്ടി കുളത്തില്‍ നിന്ന് വെള്ളം എടുക്കാന്‍ കുടവുമായി ചെന്നു. കുളത്തിലെ വെള്ളത്തില്‍ തന്റെ പ്രതിഛായ കണ്ടപ്പോള്‍ അവന്‍ ഓടി വീട്ടില്‍ വന്നു.
"നീ എന്താ വെള്ളം എടുക്കാതെ വന്നത്!"
കുട്ടി : "വെള്ളത്തില്‍ കള്ളനുണ്ടമ്മേ!"
അമ്മ : "എവിടെ കാണിച്ചു താ."
അമ്മയേയും കൂട്ടി അവന്‍ കുളക്കരയില്‍ ചെന്നു.
വെള്ളത്തില്‍ അമ്മയുടെയും മകന്റെയും പ്രതിഛായകള്‍ തെളിഞു കണ്ടു.
കുട്ടി : "അമ്മേ, കള്ളന്‍ മാത്രമല്ല, കള്ളന്റെ അമ്മയും ഉണ്ട്."

Keine Kommentare:

Our Horizon

Our Horizon
miles to go before I sleep