Samstag, 11. Juli 2009

അതിജീവനം...

തിളയ്ക്കുന്ന വെള്ളത്തില്‍
പിടിയരി ചൊരിഞ്ഞിടാന്‍
ഗതിയില്ലാതെ
തളര്‍ന്നുറങ്ങുന്ന
മക്കളെ പോറ്റുവാന്‍
മാനം വിറ്റ
അമ്മയുടെ കഥയാണ്‌
അവള്‍ പറഞ്ഞത്

പിന്നിത്തുടങ്ങിയ
ഉടുപ്പുകളണിഞ്ഞ്
വിശപ്പാറാത്ത
വയറിന്‍റെ
കാളലുമായ്
അസംബ്ലിയില്‍
തല ചുറ്റി വീഴുന്നവരാണ്
അമ്മയുടെ
മക്കള്‍

അമ്മയൊരിക്കലും
കടങ്ങള്‍ ബാക്കി വെക്കാറില്ല
എന്നിട്ടും
അമ്മയ്ക്കൊരു കടം
വീടാതെ കിടന്നു

പൊള്ളുന്ന പനിയുടെ
ചൂടളക്കാതെ
പുഴയില്‍
ചൂണ്ടയിടാന്‍ പോയ
അച്ഛന് കൊടുക്കാനുള്ള
ഒരു മുത്തം

ഏഴു വയറിന്‍റെ
വിശപ്പൊടുക്കുവാന്‍
അനേകരുടെ വിശപ്പാറ്റുന്ന അമ്മ
എന്നിട്ടും പുഞ്ചിരിക്കുന്നു

കണ്ണുകളില്‍
നീര് ബാക്കി വയ്ക്കാതെ
അമ്മ
കുഞ്ഞുങ്ങള്‍ക്കായി
കരച്ചിലിനെ
ഹൃദയത്തില്‍ കബറടക്കുന്നു

വിളര്‍ത്ത മുഖം തിരുമ്മി
വൈകിയുണരുന്ന
അമ്മയെ പ്രാകി
മക്കളാറു പേരും

അന്തിപ്പണത്തിന്‍റെ
നോട്ടുകളെണണുന്ന
അമ്മയുടെ
വിറയ്ക്കുന്ന കരങ്ങള്‍
ഇപ്പോഴും ചിരിക്കുന്നു

Copy from

http://murivukalkavitha.blogspot.com/2009/06/blog-post_09.html

Keine Kommentare:

Our Horizon

Our Horizon
miles to go before I sleep