ചോര വീണ മണ്ണില്‍നിന്നുയര്‍ന്നു വന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവേ
നോക്കുവിന്‍ സഘാക്കളെ നമ്മള് വന്ന വീഥിയില്‍
ആയിരങ്ങള്‍ ചോരകൊണ്ടെഴുതിവച്ച വാക്കുകള്‍
(ലാല്‍ സലാം …ലാല്‍ സലാം)
മൂര്ച്ചയുല്ലോരായുധങ്ങള്ളല്ല പോരി നാശ്രയം
തീര്‍ച്ചയുള്ള മാനസങ്ങള്‍ തന്നെയാണതോര്ക്കണം
ഓര്‍മ്മകള്‍ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുമ്പിലെ തുരുംബ് മായ്ക്കണം ജയതിനായ്
നാട്ടു കണ്ണുനട്ട് നാം വളര്‍ത്തിയ വിളകളെ
കൊന്നു കൊയ്ത്തു കൊണ്ടു പോയ ജന്മികള് ചരിത്രമായ്
സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷര്‍
പോരടിച്ചു കൊടിപിടിച്ച് നേടിയതീ മോചനം
സ്മാരകം തുറന്നുവരും വീരുകൊട്ട വാക്കുകള്‍
ചോദ്യമായി വന്ന അലച്ചു നിങ്ങള്‍ കാലിടറിയോ
രകതസാക്ഷികള്ക്ക് ജന്മമേകിയ മനസ്സുകള്‍
കണ്ണുനീരിന് ചില്ലുടഞ്ഞ കാഴ്ചയായ് തകര്ന്നുവോ
(ലാല്‍ സലാം…ലാല്‍ സലാം)
പോകുവാന്‍ നമ്മുക്കേറെ ദൂരമുണ്ടതോര്ക്കുവിന്
വഴിപിഴച്ചു പോയിടാതെ മിഴിതളിച്ചു നോക്കുവിന്‍
നേര് നേരിടാന്‍ കരുത്തുനെടനം നിരാശയില്‍
വീണിടാതെ നേരിനായ് പൊരുതുവാന്‍ കുതിക്കണം
നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാള് വഴിയിലെന്നും അമരഗാഥകള് പിറക്കണം
സമത്വമെന്നോരാസയം മരിക്കുകില്ല ഭൂമിയില്‍
നമുക്ക് സ്വപ്നമോന്നുതന്നെ അന്നുമിന്നുമെന്നുമേ
സമത്വമെന്നോരാസയം മരിക്കുകില്ല ഭുമിയില്‍
നമുക്ക് സ്വപ്നമോന്നുത്തന്നെ ………
അന്നുമിന്നും എന്നുമേ …………….
Montag, 27. Juli 2009
Abonnieren
Kommentare zum Post (Atom)
Our Horizon
miles to go before I sleep


1 Kommentar:
പനച്ചൂരാന്റെ ശക്തമായ, മനോഹരമായ വരികള്‍...
Kommentar veröffentlichen