Posts mit dem Label Namboori werden angezeigt. Alle Posts anzeigen
Posts mit dem Label Namboori werden angezeigt. Alle Posts anzeigen

Donnerstag, 30. Juli 2009

Namboori

◄◄Λrun►►K™


നംബൂതിരി ഇല്ലത്തേക്ക് മടങുന്ന വഴിയില്‍ വച്ച് കറപ്പനെ കണ്ട് കുശലം ചോദിച്ചു.
"എന്താ കറപ്പാ...എവടന്നാ യാത്ര?"
"ഇല്ലത്തൂന്ന് വരാണേ"
"നാവൂരിയരി കിട്ടോന്നറിയാന്‍ പോയതാണേ"
"എന്നിട്ടെന്താ കറപ്പാ കിട്ട്യോ?"
"നംബൂരിശ്ശിക്കിഷ്ടായില്ലന്നേ... അരി കിട്ടില്ല്യ"
"ങേ! അവളാരാ അതു പറയാന്‍ ?... കറപ്പന്‍ എന്റെ കൂടെ വര്വാ." കറപ്പന്‍ പ്രതിക്ഷയോടെ നംബൂതിരിയുടെ കൂടെ ഇല്ലത്തേക്ക് നടന്നു. നംബൂതിരി ചാരു കസേരയില്‍ ചാരിക്കിടന്നു... വിശറിയെടുത്തു വീശി. വിശാലമായി മുറുക്കി കോളാംബിയിലേക്ക് നീട്ടിത്തുപ്പി. എന്നിട്ടധികാരത്തോടെ പറഞു.
"ങാ ! അവളാരാ അതുപറയാന്‍... ഇനി കറപ്പന്‍ പൊയ്ക്കോള്‍ക .... ഇവിടെ അരിയില്ല."

Our Horizon

Our Horizon
miles to go before I sleep