Posts mit dem Label തമാശ് werden angezeigt. Alle Posts anzeigen
Posts mit dem Label തമാശ് werden angezeigt. Alle Posts anzeigen

Donnerstag, 8. Oktober 2009

ബാറ്

വക്കില്‍ കക്ഷിയോടു : പതിനൊന്നു മണിക്ക് ബാറില്‍ വരാന്‍ പറഞ്ഞിട്ട് ഇപ്പോള്‍ മൂന്ന് മണിയായല്ലോ.. ഇപ്പോള്‍ ആണോ വരുന്നത്....
കക്ഷി : ബാറില്‍ വരാന്‍ അല്ലേ സര്‍ പറഞ്ഞത് , രാവിലെ പതിനൊന്നു മുതല്‍ സര്‍ നെ ഞാന്‍ ട്വോനില്‍ ഉള്ള എല്ലാ ബാറിലും അന്വേഷിച്ചു നടക്കുവായിരുന്നു...

ആനക്കുട്ടി

ഒരിക്കല്‍ ഒരു ആനക്കുട്ടി ഓടി കളിക്കുകയായിരുന്നു .... തയ്ക്കുന്ന സൂചി കണ്ടിട്ടില്ലേ ...അതിന്റെ ദ്വാരത്തില്‍ കൂടി കയറി പുറത്തിറങ്ങുക ..അതായിരുന്നു മൂപ്പരുടെ കളി .... ഇത് കണ്ട അമ്മയാന കുട്ടിയോട് പറഞ്ഞു ...ഓടിക്കളി നിര്‍ത്ത്‌ അല്ലെങ്ങില്‍ ചിലപ്പോള്‍ എവിടേലും തട്ടി വീഴും... പക്ഷെ കുട്ടിയാന ഉണ്ടോ കളി നിര്‍ത്തുന്നു .... ഒടുവില്‍ അമ്മയാന ഒരു സൂത്രം ചെയ്തു ...അതോടെ കുട്ടിയാന കളിയും നിര്‍ത്തി ...എന്തായിരുന്നു ആ സൂത്രം എന്ന് അറിയുമോ ????
ആനക്കുട്ടിയുടെ വാലിന്റെ തുമ്പത്ത് ഒരു ചെറിയ കല്ല്‌ കെട്ടി വിട്ടു ..... പിന്നെ എങ്ങനെ സൂചിയുടെ ദ്വാരത്തിലൂടെ കടന്നുപോകാന്‍ പറ്റും... പാവം ആനകുട്ടി :(

മഹാത്മ്യം

ഇതൊരു നടന്ന സംഭവം ആണോ എന്ന് ചോദിച്ചാല്‍ അറിയില്ല .... പക്ഷെ സംഗതി ആശയ സമ്പുഷ്ട്ടം...

ഈ അറിയിപ്പ് ശ്രദ്ധിക്കുക :

" ആര്‍ഷ ഭാരത സംസ്കാരത്തിന്റെ പൈതൃകവും തനിമയും കേരള മണ്ണിലേക്ക് കൈ പിടിച്ചാനയിച്ച, ഋഷി വരന്മാരില്‍ ശ്രെഷ്ട്ടനായ, ശ്രീ മഹത് ശങ്കരാചാര്യരുടെ പാദസ്പര്‍ശത്താല്‍ പവിത്രമായ ആലുവയിലെ പെരിയാറിന്‍ തീരത്തെ മണല്‍ തരികളില്‍ വറുത്തെടുത്ത കപ്പലണ്ടി വെറും 2 രൂപ "

മുണ്ട്

പാമ്പുകള്‍, പറവകള്‍ എന്നിവ മുണ്ട് ധരിക്കുമോ ?????

ഞെട്ടി അല്ലെ ???
ഞെട്ടണ്ട ....ധരിക്കും ...ആ മുണ്ട് ഏതാണ്... അതാണ്‌ എന്റെ ചോദ്യം ?????


ഉത്തരം സിമ്പിള്‍ ....

'മാള' എന്ന മുണ്ടാണ് പാമ്പുകള്‍ ധരിക്കുക .....

പറവകള്‍ ധരിക്കുന്ന മുണ്ട് ... 'ആകാശ്‌ മുണ്ടുകള്‍ ' ......

കേട്ടിട്ടില്ലേ ..." പാമ്പുകള്‍ക്ക് മാളമുണ്ട് .... പറവകള്‍ക്ക് ആകാശമുണ്ട്"

പട്ടി

സര്‍ദാര്‍ റോഡിലൂടേ പോവുകയായിരുന്നു.. അപ്പോ ഒരു ശവ ഷോഷയാത്ര.. മുന്നില്‍ ഒരു ശവപെട്ടി... അതിനു പുറകില്‍ വേറൊന്ന്.. അതിനു പുറകില്‍ ഒരു പട്ടി... അതിനു പുറകല് ആയിരക്കണക്കിന് ആള്‍ക്കാര്‍ ഒരു ക്യൂ ആയി അനുഗമിക്കുന്നു...

സര്‍ദാര്‍ ശവപെട്ടിയുടെ കൂടെയുള്ള രാമുവിനോട് ചോദിച്ചു... "ഇതാരാ മരിച്ചത്... "

രാമു : "ആദ്യത്തേത് എന്റെ ഭാര്യ... അവളെ ഈ പട്ടി കടിച്ചു കൊന്നതാ... രണ്ടാമത്തേത് എന്റെ അമ്മായി അമ്മ... അവരേയും ഈ പട്ടി കടിച്ചു കൊന്നതാണ്..."

ഇത്തിരി നേരം ആലോചിച്ച് സര്‍ദാര്‍ ചോദിച്ചു ... "ഈ പട്ടിയെ രണ്ട് ദിവസത്തേക്ക് എനിക്ക് തരുമോ"

രാമു : "പുറകില്‍ കാണുന്ന ക്യൂവില്‍ പോയി നിന്നോളൂ..."

പ്ലാസ്റ്റിക് സറ്ജറി

ജെ കെ ഡോക്ടറോട് " പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്യാന്‍ എത്ര ആകും...?
ഡോക്ടര്‍ " അന്‍പതിനായിരം.."
അപ്പോള്‍ ജെ കെ "പ്ലാസ്റ്റിക്‌ ഞാന്‍ തന്നാലോ ?...

വെളുക്കാന്

രാംജി ഭാര്യയോട്‌ : “എടീ...വെളുക്കാന്‍ വല്ല എളുപ്പ വഴിയും അറിയാമോ ?
ഭാര്യ :“അറിയാമല്ലൊ...രാവിലെ 4 മണിക്കെഴുന്നേറ്റ് ഫേസ് വാഷ് ചെയ്ത്, മുട്ട പൊട്ടിച്ച് മുഖത്ത് പുരട്ടി 2 മണിക്കൂര്‍ ഇരിക്കൂ”

രാംജി : “അപ്പോ വെളുക്കുമോ ?”
ഭാര്യ‌: “ഉം.വെളുക്കും...നേരം വെളുക്കും..അല്ലാ‍തെ നിങ്ങളൊന്നും എന്തു ചെയ്താലും വെളുക്കില്ല മനുഷ്യാ....!!! “
ജിനുവും വിനുവും കാട്ടിലൂടെ പോവുകയായിരുന്നു... പെട്ടെന്നതാ ഒരു സിംഹം. രണ്ട് പേരും വിറക്കാന്‍ തുടങ്ങി... ഇത്തിരി ധൈര്യം വീണ്ടെടുത്ത വിനു‍ കുറച്ച് മണ്ണ് വാരി സിംഹത്തിന്റെ കണ്ണിലേക്കിട്ടു.... എന്നിട്ട് ഇങ്ങനെ പറഞ്ഞു

“ ജിനൂ...... ഓടിക്കോ”


ഉടനെ ജിനു: “ ഞാനെന്തിന് ഓടണം.. നീയല്ലേ അതിന്റെ കണ്ണില്‍ മണ്ണ് വാരി ഇട്ടത്... ഹും “


ഔപ്പറേഷന്

ഓപ്പറേഷനു തലേ ദിവസം ദീപു ഭാര്യയോട്
“ഈ ഓപ്പറേഷന്‍ കഴിഞ്ഞ് ഞാന്‍ മരിച്ചാല്‍ നീ ആ ഡോക്ടറെ കെട്ടി സുഖമായി ജീവിക്കണം”

അപ്പോള്‍ ഭാര്യം കരഞ്ഞു കൊണ്ട്:

“ചേട്ടാ,,എന്തൊക്കെയാ ഈ പറയുന്നേ”


അപ്പോള്‍ ദീപു:

“ പിന്നെ ആ കള്ള നായിന്റ്മോനെ ഞാന്‍ വെറുതെ വിടണമെന്നാണോ നീ പറയുന്നത്!!!!”

പരീക്ഷ

പരീക്ഷ കഴിഞ് വീട്ടിലെത്തിയ മകളോട് അമ്മ തിരക്കി:"ഇന്നത്തെ പേപ്പര്‍ എങനെയുണ്ടായിരുന്നു മോളേ?"
മകള്‍:"വെളുത്ത കടലാസ്സില്‍ കറുത്ത മഷികൊണ്ട് അച്ചടിച്ചതായിരുന്നു അമ്മേ."

ദമ്പദികള്

മൂന്നു മലയാളി ദമ്പതികള്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു

ആദ്യത്തെ ടീം ഭര്‍ത്താവ് ഭാര്യയോടു : ആ ഷുഗര്‍ ഇങ്ങെടുത്തെ പഞ്ചാരേ

രണ്ടാമത്തെ ടീം ഭര്‍ത്താവ് ഭാര്യയോടു :ആ ലിവര്‍ ഇങ്ങേടുട്ടെ കരളേ

ഇത് കേട്ട മൂന്നാം ടീമിലെ ഭാര്യക്ക്‌ സഹിച്ചില്ല അവള്‍ ഭര്‍ത്താവിനോട് :കണ്ടില്ലേ മനുഷ്യ അവരുടെയൊക്കെ സ്നേഹം അങ്ങനെ വേണം ഭര്‍ത്താക്കന്മാര്‍ ആയാല്‍

ഉടനെ മൂന്നാമന്‍ ഭാര്യയോടു : ആ ബീഫ് ഇങ്ങെടുത്തെ പോത്തെ





ഊഹിക്കുക ഇതില്‍ ആദ്യത്തെ രണ്ടും ആയിടെ കല്യാണം കഴിഞ്ഞവരും

മൂന്നാം ടീം കുറച്ചു കാലം കഴിഞ്ഞവരും ആയിരിക്കാം

കളളന്

ഒരു കുട്ടി കുളത്തില്‍ നിന്ന് വെള്ളം എടുക്കാന്‍ കുടവുമായി ചെന്നു. കുളത്തിലെ വെള്ളത്തില്‍ തന്റെ പ്രതിഛായ കണ്ടപ്പോള്‍ അവന്‍ ഓടി വീട്ടില്‍ വന്നു.
"നീ എന്താ വെള്ളം എടുക്കാതെ വന്നത്!"
കുട്ടി : "വെള്ളത്തില്‍ കള്ളനുണ്ടമ്മേ!"
അമ്മ : "എവിടെ കാണിച്ചു താ."
അമ്മയേയും കൂട്ടി അവന്‍ കുളക്കരയില്‍ ചെന്നു.
വെള്ളത്തില്‍ അമ്മയുടെയും മകന്റെയും പ്രതിഛായകള്‍ തെളിഞു കണ്ടു.
കുട്ടി : "അമ്മേ, കള്ളന്‍ മാത്രമല്ല, കള്ളന്റെ അമ്മയും ഉണ്ട്."

അടി

യാത്രക്കിടയില്‍ കുങ്ഫു എന്ന് പറഞ്ഞ ജിതിന് കവിളില്‍ അടി കിട്ടി ....കാരണം ?
-
-
-
-
-
-
-

-
-
-
-
-
-
-
-
-
-

-
-
-
-
-
-
-
-
-
-

-
-
-
-
-
-
-
-
-
-

-
-
-
-
-
-
-
-
-
-

-
-
-
ജിതിന്റെ വായില്‍ മുറിക്കാന്‍ ഉണ്ടായിരുന്നു

ആയുസ്

മരിച്ച രാമുവിന്റെ വീട്ടില്‍ പോയ ദാമുവിനോട് ഒരാള്:  ബോഡി കൊണ്ട് വന്നോ?
(അപ്പോള്‍ ആംബുലന്‍സ് വന്നു..)

ദാമു : ഓ..പറഞ്ഞ് നാവെടുത്തില്ല..രാമുവിന് നൂറ് ആയുസ്സാണല്ലൊ.....

കഥ

കഥ നടക്കുന്നത് കേരളത്തിലെ ഒരു മലയോര അതിര്‍ത്തി നഗരത്തില്‍ ....

നമ്മുടെ കഥാനായകന്‍ ഒരു കള്ളകടത്തുകാരന്‍ (smuggler) ആണ് .

അയാള്‍ ആ ദിവസത്തെ തന്റെ ചരക്കുകള്‍ ( അധികം ഒന്നുമില്ല ഒരു 50 സ്വര്‍ണ്ണ ബിസ്കറ്റും 2.5 kg മയക്കുമരുന്നും മാത്രം ) കൊണ്ട് തന്റെ SCORPIO യില്‍ വരുകയായിരുന്നു ...

വണ്ടിയുടെ നമ്പര്‍ KL -75 - D - 6543 ( ഓര്‍മ്മയില്‍ വച്ചോളു ... )

ചെറിയ ചാറ്റല്‍ മഴയുണ്ട് എങ്കിലും അയാള്‍ നല്ല വേഗതയില്‍ പോയ്കൊണ്ടിരിക്കുകയയിരുനു ...

വണ്ടി അതിര്‍ത്തി നഗരം വിട്ടു അതിര്‍ത്തിയോട് അടുത്ത് കൊണ്ടിരുന്നു....

നഗരത്തില്‍ നിന്ന് അകലും തോറും വഴി മോശം ആയികൊണ്ടിരുന്നു ...

അങ്ങനെ അയാളുടെ വണ്ടി വലിയൊരു കുഴിയില്‍ ചാടി....

വണ്ടിയുടെ ചക്രം ( tyre ) പങ്ക്ച്ചര്‍ ( Puncture ) ആയി ...

വണ്ടിയുടെ നമ്പര്‍ പ്ലേറ്റില്‍ നിന്നും "D" ഊരി തെറിച്ചു പോയി ....

സ്റ്റെപ്പിനി ഇല്ല ... ചക്രം ശരിയാക്കണം ...

നമ്പര്‍ പ്ലേറ്റും ശരി ആക്കണം ... കാരണം check post എത്താറായി ... നമ്പറില്‍ ഉള്ള പിശക് മൂലം ചിലപ്പോള്‍ പിടിക്കപെടാം.... അത് കൊണ്ട് "D" കണ്ടു പിടിച്ചു അതും ശരിയാക്കണം...


അയാള്‍ എന്ത് ചെയ്യും....?

.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

--- അയാള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങും ... എന്തായാലും വണ്ടി ശരിയാക്കിയെ തീരു... അത് കൊണ്ട് അയാള്‍ വണ്ടിയുടെ ചുറ്റും ഒരു 100 തവണ ഓടും ...

അങ്ങനെ അയാള്‍ ക്ഷീണിക്കും ( TIRED = TIRE + D )

അപ്പോള്‍ അയാള്‍ ആ



കഥ നടക്കുന്നത് കേരളത്തിലെ ഒരു മലയോര അതിര്‍ത്തി നഗരത്തില്‍ ....

നമ്മുടെ കഥാനായകന്‍ ഒരു കള്ളകടത്തുകാരന്‍ (smuggler) ആണ് .

അയാള്‍ ആ ദിവസത്തെ തന്റെ ചരക്കുകള്‍ ( അധികം ഒന്നുമില്ല ഒരു 50 സ്വര്‍ണ്ണ ബിസ്കറ്റും 2.5 kg മയക്കുമരുന്നും മാത്രം ) കൊണ്ട് തന്റെ SCORPIO യില്‍ വരുകയായിരുന്നു ...

വണ്ടിയുടെ നമ്പര്‍ KL -75 - D - 6543 ( ഓര്‍മ്മയില്‍ വച്ചോളു ... )

ചെറിയ ചാറ്റല്‍ മഴയുണ്ട് എങ്കിലും അയാള്‍ നല്ല വേഗതയില്‍ പോയ്കൊണ്ടിരിക്കുകയയിരുനു ...

വണ്ടി അതിര്‍ത്തി നഗരം വിട്ടു അതിര്‍ത്തിയോട് അടുത്ത് കൊണ്ടിരുന്നു....

നഗരത്തില്‍ നിന്ന് അകലും തോറും വഴി മോശം ആയികൊണ്ടിരുന്നു ...

അങ്ങനെ അയാളുടെ വണ്ടി വലിയൊരു കുഴിയില്‍ ചാടി....

വണ്ടിയുടെ ചക്രം ( tyre ) പങ്ക്ച്ചര്‍ ( Puncture ) ആയി ...

വണ്ടിയുടെ നമ്പര്‍ പ്ലേറ്റില്‍ നിന്നും "D" ഊരി തെറിച്ചു പോയി ....

സ്റ്റെപ്പിനി ഇല്ല ... ചക്രം ശരിയാക്കണം ...

നമ്പര്‍ പ്ലേറ്റും ശരി ആക്കണം ... കാരണം check post എത്താറായി ... നമ്പറില്‍ ഉള്ള പിശക് മൂലം ചിലപ്പോള്‍ പിടിക്കപെടാം.... അത് കൊണ്ട് "D" കണ്ടു പിടിച്ചു അതും ശരിയാക്കണം...


അയാള്‍ എന്ത് ചെയ്യും....?

.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

--- അയാള്‍ വണ്ടിയില്‍ നിന്ന് ഇറങ്ങും ... എന്തായാലും വണ്ടി ശരിയാക്കിയെ തീരു... അത് കൊണ്ട് അയാള്‍ വണ്ടിയുടെ ചുറ്റും ഒരു 100 തവണ ഓടും ...

അങ്ങനെ അയാള്‍ ക്ഷീണിക്കും ( TIRED = TIRE + D )

അപ്പോള്‍ അയാള്‍ ആ ടയര്‍ ( TIRE ) എടുത്തു വണ്ടിക്കു ഇടും...

പിന്നെ ആകെ ബാക്കിയുള്ളത് D അല്ലെ അത് എടുത്തു നമ്പര്‍ പ്ലേറ്റ് ശരിയാകുകയും ചെയ്യും... ( TIRE ) എടുത്തു വണ്ടിക്കു ഇടും...

പിന്നെ ആകെ ബാക്കിയുള്ളത് D അല്ലെ അത് എടുത്തു നമ്പര്‍ പ്ലേറ്റ് ശരിയാകുകയും ചെയ്യും...

ഹിന്ദി

ബോംബെയില്‍ ചെന്ന മലയാളി ചേച്ചി, കൂടെ വന്നവര്‍ക്ക്‌ ഹിന്ദി പഠിപ്പിച്ചു കൊടുക്കുന്ന രംഗം...
ഇസ് ദുനിയാ മേ കോയീ നഹീ - ഈ ദുനിയാവില്‍ കൊഴിയില്ലാ...
കോയീ ബാത്ത് നഹീ - കോഴി കുളിക്കാറില്ലാ...
വോ മുജ്സേ പൂച്ചാ - അവന്‍ എന്‍റെ പൂച്ചയെ ചോദിച്ചു...
വോ ബാര്‍ ബാര്‍ പൂച്ചാ - അവന്‍ ബാറില്‍ വച്ചും എന്‍റെ പൂച്ചയെ ചോദിച്ചു
കെ തും ബി മേരെ സാഥ് ആവോ - തുമ്പിയെ പിടിക്കാന്‍ പോകാമെന്നു പറഞ്ഞു...

ചോദ്യം

ചൂടാകുമ്പോള്‍ ഉറച്ചു കട്ടിയാകുന്ന രണ്ട് ദ്രാവകങ്ങളുടെ പേരു പറയൂ...


 ദോശമാവും ഇഡ്ഡലിമാവും..

കോണി

"അമ്മേ,ഓടിവാ,ദേ ഈ കോണി വീണു."
"എനിക്കൊഴിവില്ല; അചഛ്നോട് വരാന്‍ പറ"
"അയ്യോ ,അമ്മേ,അച്ഛ്ന്‍ ദേ ഇവിടെ തൂങിക്കിടക്കുവാ!"

ആത്മഹത്യ

ഒരാള്‍ മരിക്കാനായി റെയില്‍പ്പാളത്തില്‍ കിടക്കുകയായിരുന്നു.കൈയില്‍ ഒരു കുപ്പി ബ്രാണ്ടിയും ഒരു പൊരിച്ച കോഴിയുമുണ്ടായിരുന്നു.അപ്പോള്‍ അതുവഴിവന്ന വഴിപോക്കന്‍.
"ഹേയ്......മരിക്കാന്‍ പോകുന്ന നിങള്‍ക്കെന്തിനാണ് ബ്രാണ്ടിയും പൊരിച്ച കോഴിയും?
"അതോ തീവണ്ടി ലേറ്റായാലോ?.
.
.
.
.
.
.
.
.
.
.എനിക്കുമില്ലേ വിശപ്പും ദാഹവും? ഞാനുമൊരു മനുഷ്യനല്ലേ?"

പൂച്ച

അടുപ്പത്തിരുന്ന പൂച്ച കുര്‍‌ര്‍‌ര്‍‌ര്‍ എന്ന് ശബ്ദിക്കാന്‍ തുടങി.

ഉടനെ ജെറിമോന്‍ അമ്മയോട്







"അമ്മാ...........പൂച്ച തിളച്ചൂന്നാ തോന്നണേ."

Our Horizon

Our Horizon
miles to go before I sleep